വർഷത്തിൽ അഞ്ചുതവണ ട്രാഫിക് നിയമം ലംഘിച്ചാൽ ലൈസൻസ് സസ്പെൻഡ് ചെയ്യും

JANUARY 22, 2026, 9:33 PM

ന്യൂഡൽഹി: ഒരു വർഷത്തിൽ അഞ്ചോ അതിലധികമോ ഗതാഗത നിയമലംഘനങ്ങൾ നടത്തുന്ന ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും. ഇതിനായി കേന്ദ്ര സർക്കാർ പുതിയ മോട്ടോർ വാഹന നിയമങ്ങൾ പുറപ്പെടുവിച്ചു. ജനുവരി 1 മുതൽ നിയമം പ്രാബല്യത്തിൽ വന്നു.

ലൈസൻസ് മൂന്നുമാസംവരെയാണ് സസ്പെൻഡ് ചെയ്യുന്നത്. നടപടിയെടുക്കാൻ ആർടിഒയ്ക്ക് അധികാരമുണ്ട്. മുൻ വർഷങ്ങളിലെ കുറ്റകൃത്യങ്ങൾ ഇതിൽ ഉൾപ്പെടില്ല. ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതിന് മുമ്പ് ഉടമയുടെ  വാദം കേൾക്കാൻ അവസരം നൽകണമെന്നും ചട്ടത്തിൽ പറയുന്നു. 

മോട്ടോർ വാഹന നിയമത്തിലെ 24 ലംഘനങ്ങൾ ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതിന് പരിഗണിക്കപ്പെടുന്നു. പൊതു റോഡിൽ വാഹനം നിർത്തൽ, അനധികൃത പാർക്കിംഗ്, വാഹന മോഷണം, വാഹനമോടിക്കുന്നവരെ ആക്രമിക്കുകയും തടസ്സപ്പെടുത്തുകയും ചെയ്യുക എന്നിവയാണ് 24 ലംഘനങ്ങൾ.

vachakam
vachakam
vachakam

അമിതവേഗത, ഹെൽമെറ്റ് ഇല്ലാതെ വാഹനമോടിക്കൽ, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ, സിഗ്നൽ തെറ്റിക്കൽ  എന്നിവയും കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നു. നിയമലംഘനങ്ങളുടെ എണ്ണം അഞ്ച് കവിഞ്ഞാൽ  നടപടിയെടുക്കും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam