ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നതിനിടെ, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ആരോപണങ്ങളുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. രാഹുല്‍ ഗാന്ധി നീറ്റ് പരീക്ഷാര്‍ഥികളെയും രാജ്യത്തെ യുവാക്കളെയും ബോധപൂര്‍വം തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. സി.ജെ.പി രാഹുല്‍ ഗാന്ധിയുടെ ബി ടീം ആണെന്നും അദ്ദേഹം ആരോപിച്ചു.
രാജ്യത്തെ പുതിയ തലമുറയുടെ മനസ്സില്‍ ഭയവും ആശങ്കയും വളര്‍ത്താനാണ് രാഹുലും പ്രതിപക്ഷവും ശ്രമിക്കുന്നതെന്ന് ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി നീറ്റ് പരീക്ഷാര്‍ഥികളെ വഴിതെറ്റിക്കുകയാണ്. യുവാക്കളുടെ മനസ്സില്‍ ഭയം വളര്‍ത്തരുത്. അവര്‍ക്കായി ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ നമുക്കെല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട്. വിദ്യാര്‍ഥികളുടെ ഭാവി മുന്‍നിര്‍ത്തി ഈ വിഷയത്തില്‍ രാഷ്ട്രീയം കളിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ധര്‍മേന്ദ്ര പ്രധാന്‍ വ്യക്തമാക്കി.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ കര്‍ണാടകയില്‍ നടത്തിയ റാലി കാരണം മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ കേന്ദ്രത്തില്‍ എത്താന്‍ സാധിക്കാത്ത സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പിന്നീട് ഇതിന് ഖര്‍ഗെയ്ക്ക് ക്ഷമാപണം നടത്തേണ്ടി വന്നു. ഈ സാഹചര്യത്തില്‍ ബിജെപി സര്‍ക്കാരിനെ ഉപദേശിക്കാന്‍ കോണ്‍ഗ്രസിന് എന്ത് യോഗ്യതയാണുള്ളതെന്നും ധര്‍മേന്ദ്ര പ്രധാന്‍ ചോദിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
