ന്യൂഡൽഹി: കപ്പലില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ നാവിക സേന ഉദ്യോഗസ്ഥനെ കാണാതായ സംഭവത്തില്‍ കേന്ദ്രത്തിന്റെ ഇടപെടല്‍ തേടി കുടുംബം. ജമ്മുവിലെ ഘൗ മൻഹാസൻ സ്വദേശിയായ സഹില്‍ വർമയെ കഴിഞ്ഞ മാസം 27 നാണ് കപ്പലില്‍ നിന്ന് കാണാതായത്.
രണ്ട് ദിവസത്തിന് ശേഷം 29 നാണ് സഹിലിനെ കാണാനില്ലെന്ന വിവരം പിതാവ് സുബാഷ് ചന്ദറിനും അമ്മ രമാ കുമാരിക്കും ലഭിക്കുന്നത്. സാഹിൽ വർമയെ കാണാതായിട്ട് എട്ട് ദിവസം പിന്നിട്ടിട്ടും ഒരു വിവരവും ലഭിക്കാത്ത സാഹചര്യത്തിലാണ് സാഹിലിൻ്റെ പിതാവ് കേന്ദ്രത്തിൻ്റെ ഇടപെടൽ തേടുന്നത്.
നിരവധി കപ്പലുകളും വിമാനങ്ങളും അടങ്ങുന്ന നാവിക സംഘം എട്ട് ദിവസമായി ഉദ്യോഗസ്ഥനുവേണ്ടി തിരച്ചിൽ നടത്തുകയാണ്. സിബിഐ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. ഫെബ്രുവരി 25 നാണ് ഇരുവരും മകനോട് അവസാനമായി സംസാരിക്കുന്നത്. അതിനുശേഷം എന്താണ് സംഭവിച്ചതെന്നറിയില്ലെന്ന് കുടുംബം പറയുന്നു.
കപ്പലിൽ ആകെ 400 പേരുണ്ടായിരുന്നു. ആൾക്കൂട്ടത്തിൽ നിന്ന് എൻ്റെ മകനെ മാത്രം കാണാനില്ല. കപ്പലിൽ മുഴുവൻ സിസിടിവി ക്യാമറകൾ ഉണ്ടെന്നും ആരും കടലിൽ വീഴുന്നത് കണ്ടില്ലെന്നും അവർ പറയുന്നു. സഹിലിന്റെ തിരോധാനം ഡ്യൂട്ടി സമയത്തായതിനാല്‍ കേസ് സിബിഐക്ക് കൈമാറണമെന്നും ആവശ്യമുണ്ട്.
മകനെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ, ജമ്മു കശ്മീർ ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ എന്നിവർ അടിയന്തരമായി ഇടപെടണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്