ദില്ലി: നീറ്റ് യുജി പുനപരീക്ഷ വിജയകരമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ). ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് തുടങ്ങിയ പരീക്ഷ അഞ്ചേകാലിനാണ് പൂർത്തിയായത്. രാജ്യത്തെ 551 ഉം വിദേശത്തെ 14 ഉം നഗരങ്ങളിലായി 5,454 ലേറെ പരീക്ഷാ കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്.
പരീക്ഷയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി കേന്ദ്ര - സംസ്ഥാന ഏജൻസികൾ സംയുക്തമായി നടത്തിയ പ്രവർത്തനത്തിന് എൻടിഎ നന്ദി അറിയിച്ചു. കർശന സുരക്ഷയിൽ നീറ്റ് പുനപരീക്ഷ പൂർത്തിയായതിന് പിന്നാലെയാണ് എൻടിഎയുടെ പ്രതികരണം.
കേന്ദ്രസേനയുടെയും പൊലീസ് സേനയുടെയും സുരക്ഷവലയത്തിലായിരുന്നു പരീക്ഷ. റദ്ദാക്കിയ മെയ് മൂന്നിലെ പരീക്ഷ വെച്ച് നോക്കുമ്പോൾ ഇന്നത്തെ പരീക്ഷ കഠിനമായിരുന്നുവെന്ന് വിദ്യാർത്ഥികൾ പ്രതികരിച്ചു.
ഫിസിക്സ് പരീക്ഷ ഏറെ വലച്ചുവെന്നും കെമിസ്ട്രിയും ബയോളോജിയും ശരാശരിയെന്നുമാണ് വിദ്യാർത്ഥികളുടെ പ്രതികരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
