രാജ്യത്തെ നടുക്കിയ കരൂർ ദുരന്തത്തിൽ ഒടുവിൽ പ്രതികരിച്ച് നടൻ വിജയ്. തന്റെ ഹൃദയം തകർന്നുവെന്നും അസഹനീയമായ ദുഖത്തിലാണ് താനെന്നും നടൻ വിജയ്. എക്സിലൂടെയാണ് താരത്തിന്റെ പ്രതികരണം. ദുരന്തം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് വിജയ്‌യുടെ പ്രതികരണം.
ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട തന്റെ സഹോദരി സഹോദരന്മാരുടെ കുടുംബങ്ങൾക്ക് അഗാധമായ അനുശോചനം അറിയിക്കുന്നതായും, ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർ വേഗത്തിൽ സുഖം പ്രാപിക്കാൻ താൻ പ്രാർത്ഥിക്കുന്നുവെന്നും വിജയ് എക്സിൽ കുറിച്ചു.
കരൂരിൽ നടൻ വിജയ്‌യുടെ റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് നിരവധി ആളുകൾക്ക് ജീവൻ നഷ്ടമായത്.നിലവിൽ 38 മരണം ഉണ്ടായതായാണ് റിപ്പോർട്ടുകൾ.അപകടത്തെ തുടർന്ന് റാലി നിർത്തിവെച്ച് വിജയ് സംഭവ സ്ഥലത്ത് നിന്നും അപ്പോൾ തന്നെ മടങ്ങിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
