മുംബൈ: 8 സബര്‍ബന്‍ റെയിൽവേ സ്റ്റേഷനുകളുടെ പേരുമാറ്റത്തിന് മഹാരാഷ്ട്ര സര്‍ക്കാര്‍ അംഗീകാരം നൽകി.
മുംബൈ സെന്‍ട്രൽ സ്റ്റേഷന്‍റെ പേര് ശ്രീ ജഗന്നാഥ് ശങ്കര്‍ സേത് എന്നാകും. മറൈൻ ലൈൻ സ്റ്റേഷന്‍റെ പേര് മുംബൈ ദേവി സ്റ്റേഷൻ എന്നാക്കി. അഹമ്മദ് നഗര്‍ ജില്ലയുടെ പേര് അഹല്യ നഗര്‍ എന്നും മാറ്റിയിട്ടുണ്ട്.
കൊളോണിയൽ കാലത്തെ പേരുകൾ മാറ്റുന്നുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
ദില്ലിക്ക് 2 മെട്രോ കോറിഡോർ കൂടി ഒരുക്കും. യാത്രാ സൗകര്യം കൂടുതൽ സുഗമമാക്കാനാണിതെന്ന് മന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു. 20 കിലോമീറ്റർ ദൂരത്തിലായിരിക്കും പുതിയ ലൈനുകൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്