ദില്ലി : ചെങ്കോട്ട സ്ഫോടന കേസുമായി ബന്ധപ്പെട്ട് സംശയനിഴലിൽ നിൽക്കെ അൽ ഫലാഹ് സർവകലാശാല ചെയർമാൻ ജാവേദ് അഹമ്മദ് സിദ്ദിഖിയെ ഇ ഡി അറസ്റ്റ് ചെയ്തു.കള്ളപ്പണ നിരോധന നിയമം ചുമത്തിയാണ് അറസ്റ്റ്.
ഭീകരരുമായി ബന്ധപ്പെട്ട കേസിലും വ്യാജരേഖാ കേസിലും ചോദ്യം ചെയ്യലിന് ഹാജരാകാൻ ദില്ലി പൊലീസ് ഇയാൾക്ക് നോട്ടീസ് അയച്ചിരുന്നു. അൽ ഫലാഹ് ഗ്രൂപ്പുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ നിന്നും ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് നിലവിലെ അറസ്റ്റ്.
ചെങ്കോട്ടയിലെ സ്ഫോടനത്തിന് പിന്നാലെ ക്രൈംബ്രാഞ്ചും ദില്ലി പൊലീസും അൽ ഫലാഹ് സർവ്വകലാശാലക്കെതിരെ രണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എൻഫോഴ്സ്മെന്‍റും അന്വേഷണം തുടങ്ങിയത്.
ദില്ലി സ്ഫോടനത്തിന് പിന്നിലെ ഡോക്ടർമാർ അൽ ഫലാഹ് സർവ്വകലാശാലയിൽ ഉളളവർ ആണെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു സർവ്വകലാശാക്കെതിരെയും അന്വേഷണം ആരംഭിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
