ന്യൂഡല്‍ഹി: റെയില്‍വേ നയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ക്ക് കാലെടുത്ത് വയ്ക്കാന്‍ പോലും കഴിയാത്ത 'എലൈറ്റ് ട്രെയിനിന്റെ' ചിത്രങ്ങള്‍ കാണിച്ച് അവരെ ചാക്കിലാക്കുകയാണെന്നായിരുന്നു വിമര്‍ശനം.
സമൂഹ മാധ്യമമായ എക്സിലൂടെയായിരുന്നു രാഹുല്‍ ഗാന്ധി കേന്ദ്ര ത്തിനെതിരെ ആഞ്ഞടിച്ചത്. റെയില്‍വേയുടെ മുന്‍ഗണനയില്‍ നിന്ന് രാജ്യത്തെ ദരിദ്രരും ഇടത്തരം യാത്രക്കാരും ഒഴിവാക്കപ്പെട്ടു. ഹവായി ചെരുപ്പിട്ടു നടക്കുന്ന ജനങ്ങള്‍ വിമാന യാത്ര ചെയ്യണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് പാവപെട്ട ഇന്ത്യന്‍ റെയില്‍വേ അവരില്‍ നിന്നും എടുത്തുകളഞ്ഞതെന്നും രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.
പാവപ്പെട്ട ജനങ്ങള്‍ക്ക് കാലെടുത്ത് വയ്ക്കാന്‍ പോലും കഴിയാത്ത ഒരു എലൈറ്റ് ട്രെയിനിന്റെ ചിത്രം കാണിച്ച് ജനങ്ങളെ വശീകരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ക്യാന്‍സലേഷന്‍ ചാര്‍ജുകള്‍, ഡൈനാമിക് നിരക്കിന്റെ പേരിലുള്ള കൊള്ള, വിലകൂടിയ പ്ലാറ്റ്‌ഫോം ടിക്കറ്റുകള്‍ തുടങ്ങിയവയ്ക്ക് പുറമെ ഓരോ വര്‍ഷവും യാത്രാനിരക്ക് 10 ശതമാനം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. രാജ്യത്തെ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് നല്‍കുന്ന ഇളവുകള്‍ തട്ടിയെടുത്ത് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സര്‍ക്കാര്‍ പിരിച്ചെടുത്തത് 3,700 കോടി രൂപയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പാവപ്പെട്ടവരും ഇടത്തരക്കാരുമായ യാത്രക്കാരെ റെയില്‍വേയുടെ മുന്‍ഗണനയില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. ജനറല്‍ കോച്ചുകളുടെ എണ്ണം കുറച്ച് എസി കോച്ചുകളുടെ എണ്ണം കൂട്ടുകയാണ്. തൊഴിലാളികളും കര്‍ഷകരും മാത്രമല്ല വിദ്യാര്‍ത്ഥികളും മറ്റു ജീവനക്കാരും യാത്ര ചെയ്യുന്നു. സാധാരണ കോച്ചുകളെക്കാള്‍ മൂന്നിരട്ടിയായാണ് എസി കോച്ചുകള്‍ വര്‍ധിപ്പിച്ചത്. സമ്പന്നരെ മാത്രം കണ്ടുകൊണ്ട് റെയില്‍വേ നയങ്ങള്‍ ഉണ്ടാക്കുന്നത് റെയില്‍വേയെ ആശ്രയിക്കുന്ന ഇന്ത്യയിലെ 80 ശതമാനം ജനങ്ങളോടുള്ള വഞ്ചനയാണ്. മോദിയോടുള്ള വിശ്വാസം വഞ്ചനയുടെ ഉറപ്പാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്