നാഗ്പുർ: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യ വീടുവിട്ടുപോയതിന്റെ വിഷമത്തിൽ യുവാവ് ജീവനൊടുക്കിയതായി റിപ്പോർട്ട്. നാഗ്പുരിലെ ഗീതനഗറിലാണ് സംഭവം നടന്നത്. 35കാരനാണ് വീട്ടിലെ മുറിയില്‍ ഭാര്യ പോയ വിഷമത്തിൽ തൂങ്ങി മരിച്ചത്.
അതേസമയം വീട്ടിലേക്ക് മടങ്ങിവരാൻ ആവശ്യപ്പെട്ട് ഇയാള്‍ നിരവധി തവണ ഭാര്യയെ വിളിച്ചിരുന്നു. എന്നാല്‍ യുവതി വരാൻ തയ്യാറാകാത്തതിനെ തുടർന്നാണ് ഇയാള്‍ ജീവനൊടുക്കിയത് എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചുവെന്ന് ഹുഡ്‌കേശ്വർ പോലീസ് അറിയിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്