എസ്‌ഐആറിൽ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് മമത ബാനർജി

NOVEMBER 20, 2025, 10:11 PM

കൊൽക്കത്ത:  എസ്ഐആർ  ജോലിക്ക് നിയോഗിച്ച ബിഎൽഒ ജീവനൊടുക്കിയ സംഭവത്തിൽ വ്യാപക വിമർശനം ഉയരുന്നതിന് പിന്നാലെ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് കത്ത് നൽകി മുഖ്യമന്ത്രി മമത ബാനർജി. 

കടുത്ത സമ്മർദത്തിലും ശിക്ഷാ നടപടി ഭയന്നും ജോലി ചെയ്യുന്ന നിരവധി ബി‌എൽ‌ഒമാർ തെറ്റായതും പൂർത്തിയാക്കാത്തതുമായ എൻ‌ട്രികൾ സമർപ്പിക്കാൻ നിർബന്ധിതരാകുന്നുവെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി. 

സംസ്ഥാനത്തെ എസ്ഐആർ നടപടികൾ ഉടൻ നിർത്തിവയ്ക്കണമെന്നും നിലവിലെ പ്രവർത്തനരീതിയും സമയക്രമവും സമഗ്രമായി പുനഃപരിശോധിക്കണമെന്നും കത്തിൽ മമത ആവശ്യപ്പെട്ടു.   

vachakam
vachakam
vachakam

യഥാർത്ഥ വോട്ടർമാരുടെ അവകാശം നിഷേധിക്കുന്നതിനും വോട്ടർ പട്ടികയുടെ സമഗ്രത ഇല്ലാതാക്കുന്നതിനും ഇത് കാരണമാകുന്നുണ്ടെന്നും മമത ബാനർജി പറഞ്ഞു.

എസ്‌ഐആറുമായി ബന്ധപ്പെട്ട കടുത്ത സമ്മർദ്ദം കാരണം ജൽപൈഗുരിയിൽ  ബിഎൽഒ ആയിരുന്ന  അംഗൻവാടി ജീവനക്കാരി ജീവനൊടുക്കിയ സംഭവവും മമതാ ബാനർജി കത്തിൽ ചൂണ്ടിക്കാട്ടി.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam