കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബബാനിപൂരിൽ വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ ബിജെപി, തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ വാക്കേറ്റം.
ഐഡി കാർഡ് ധരിക്കാതെയാണ് തൃണമൂൽ ഏജൻ്റുമാർ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പ്രവേശിക്കുന്നതെന്ന് ബിജെപി ഏജൻ്റുമാർ ആരോപിച്ചു.
അതേസമയം പ്രവർത്തകർ ജാഗ്രത പുലർത്തണമെന്ന് മമത ബാനർജി നിർദേശം നൽകി.
മനപ്പൂർവ്വം ലോഡ്ഷെഡിങ്, സിസിടിവി പ്രവർത്തനം നിലയ്ക്കുന്നു തുടങ്ങിയ കാര്യങ്ങൾ പലയിടത്തും റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും ആരെയെങ്കിലും സംശയപൂർവം കണ്ടാൽ വളഞ്ഞിട്ട് പിടിക്കണമെന്നുമാണ് നിർദേശം.
നോർത്ത് 24 പർഗാനസിൽ വഴിയരികിൽ വിവിപാറ്റ് സ്ലിപ്പുകൾ കണ്ടെത്തിയിട്ടുണ്ട്. ആരെയെങ്കിലും സംശയപൂർവം കണ്ടാൽ വളഞ്ഞിട്ട് പിടിക്കണം. പ്രവർത്തകർ ജാഗ്രത പുലർത്തണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
