ഡെറാഡൂണ്‍: മേഘവിസ്‌ഫോടനത്തെയും മിന്നല്‍പ്രളയത്തെയും തുടര്‍ന്ന് ഉത്തരാഖണ്ഡില്‍ കുടുങ്ങിയവരില്‍ മലയാളികളും ഉൾപ്പെടുന്നതായി റിപ്പോർട്ട്. ടൂര്‍ പാക്കേജിന്റെ ഭാഗമായി പോയവരില്‍ 28 മലയാളികള്‍ ഉണ്ട് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം കുടുങ്ങി കിടക്കുന്നവരിൽ 20 പേര്‍ മുംബൈയില്‍ താമസമാക്കിയ മലയാളികളാണ് എന്നാണ് ലഭിക്കുന്ന വിവരം. ഇന്നലെ രാവിലെ 8.30 ഓടെയാണ് സംഘം ഹോട്ടലില്‍ നിന്നും ഗംഗോത്രിയിലേക്ക് തിരിച്ചത്. എല്ലാവരുടെയും ഫോണ്‍ സ്വിച്ച് ഓഫ് ആണ് എന്നാണ് ലഭിക്കുന്ന വിവരം.
ഗോപാലകൃഷ്ണന്‍, ശ്രീരഞ്ജിനി ദേവി, നാരായണന്‍ നായര്‍, ശ്രീദേവി പിള്ള, ശ്രീകല ദേവി, അക്ഷയ് വേണുഗോപാല്‍, വിവേക് വേണുഗോപാല്‍, അനില്‍ മേനോന്‍ എന്നിവരാണ് കേരളത്തില്‍ നിന്നുള്ളവര്‍. എല്ലാവരും ബന്ധുക്കളാണ്.
അതേസമയം ഇവര്‍ സുരക്ഷിതരാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചതായാണ് അവിടെ ഉള്ള മലയാളിയായ ദിനേശ് മയ്യനാട് അറിയിച്ചത്. അരമണിക്കൂര്‍ മുന്‍പ് അവരെ ബന്ധപ്പെട്ടിരുന്നു എന്നും കണക്ടിവിറ്റി പ്രശ്‌നം ഉണ്ട് എന്നുമാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്