സ്വത്ത് വിവര വിവാദം; നടൻ വിജയ്‌ക്കെതിരായ രണ്ടാം ഹർജി തള്ളി മദ്രാസ് ഹൈക്കോടതി

APRIL 27, 2026, 5:45 AM

ചെന്നൈ: തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ സ്വത്ത് വിവരങ്ങൾ സംബന്ധിച്ച് ടിവികെ അധ്യക്ഷൻ വിജയ്‌ക്കെതിരായ രണ്ടാമത്തെ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. വിജയ്‌യുടെ ഭാര്യ സംഗീതയ്ക്ക് 12.6 കോടി രൂപ വായ്പ നൽകിയതായി സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയതിനെതിരെയായിരുന്നു ഹർജി.

സ്ഥാനാർത്ഥികളെ കുറിച്ചുള്ള സമ്പൂർണ വിവരങ്ങൾ പുറത്തുവിടണം എന്നാവശ്യപ്പെട്ട് പെരമ്പൂരിലെ ഒരു വോട്ടറാണ് ഹർജി സമർപ്പിച്ചത്. വിഷയത്തിൽ വിശദമായ ഉത്തരവ് പിന്നീട് പുറപ്പെടുവിക്കുമെന്ന് കോടതി അറിയിച്ചു.

അതേസമയം, പെരമ്പൂർ-തിരുച്ചി ഈസ്റ്റ് മണ്ഡലങ്ങളുമായി ബന്ധപ്പെട്ട രേഖകളിൽ പൊരുത്തക്കേട് ഉണ്ടെന്നാരോപിച്ച മറ്റൊരു ഹർജിയിൽ കഴിഞ്ഞ ആഴ്ച ഹൈക്കോടതി വിജയ്ക്ക് നോട്ടീസ് അയച്ചിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam