ഇന്ത്യയിലെ എറ്റവും വലിയ മാള്‍ ഗുജറാത്തില്‍ പണിയാന്‍ ലുലു ഗ്രൂപ്പ്

JUNE 22, 2024, 8:49 AM

അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള സ്ഥലം റെക്കോര്‍ഡ് തുകയ്ക്ക് വാങ്ങി എം.എ.യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു ഗ്രൂപ്പ്.

66,168 ചതുരശ്ര മീറ്റര്‍ പ്ലോട്ടാണ് 519 കോടി രൂപയ്ക്ക് വാങ്ങിയത്. രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ ഗുജറാത്തില്‍ പണിയാനാണ് സ്ഥലം വാങ്ങിയതെന്ന് അബുദാബി ആസ്ഥാനമായ ലുലു ഗ്രൂപ്പ് അറിയിച്ചു.

അഹമ്മദാബാദ് നഗര മധ്യത്തിലുള്ള വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള പ്ലോട്ടാണ് ലേലത്തിലൂടെ ലുലു സ്വന്തമാക്കിയത്. ചതുരശ്ര മീറ്ററിന് 78,500 രൂപയ്ക്കാണ് ലുലു ഗ്രൂപ്പിന് സ്ഥലം ലഭിച്ചത്.

vachakam
vachakam
vachakam

അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നിശ്ചയിച്ച വിലയേക്കാള്‍ 16.54 കോടി രൂപ അധികം നല്‍കിയാണ് ലുലു ഗ്രൂപ്പ് സ്ഥലം ലേലത്തില്‍ പിടിച്ചത്. കോര്‍പ്പറേഷന്‍ 502. 87 കോടി രൂപയാണ് സ്ഥലവില നിശ്ചയിച്ചിരുന്നത്. 4000 കോടി രൂപ മുടക്കി മാള്‍ പണിയാനാണ് ലുലു ഗ്രൂപ്പ് തീരുമാനം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam