മദ്യനയ അഴിമതി: ഇഡിക്ക് മുന്നില്‍ ആറാമതും ഹാജരാകാതെ അരവിന്ദ് കെജ്രിവാള്‍

FEBRUARY 19, 2024, 12:46 PM

ന്യൂഡല്‍ഹി:  മദ്യനയ അഴിമതിക്കേസില്‍ വീണ്ടും എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകാതെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. സമന്‍സ് നിയമവിരുദ്ധമാണെന്നും വിഷയം കോടതി പരിഗണനയിലാണെന്നും എഎപി വ്യക്തമാക്കി. ഇത് ആറാം തവണയാണ് കെജ്രിവാള്‍ ഇഡി സമന്‍സ് അവഗണിക്കുന്നത്.

'എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തന്നെ കോടതിയെ സമീപിച്ചിട്ടുണ്ട്. വീണ്ടും വീണ്ടും സമന്‍സ് അയക്കുന്നതിന് പകരം, ഇഡി കോടതിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് വേണ്ടത്'-ആം ആദ്മി പാര്‍ട്ടി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

കഴിഞ്ഞ അഞ്ച് തവണയും നോട്ടീസ് നല്‍കിയെങ്കിലും കെജ്രിവാള്‍ ഹാജരായിരുന്നില്ല. ഇതേ തുടര്‍ന്ന് ഇന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ആറാം തവണ ഇഡി സമന്‍സ് നല്‍കുകയായിരുന്നു. തുടര്‍ച്ചയായി നോട്ടീസുകള്‍ അവഗണിച്ച സാഹചര്യത്തിലാണ് ഇഡി കെജ്രിവാളിനെതിരെ കോടതിയെ സമീപിച്ചത്. കെജ്രിവാളിനെ ചോദ്യം ചെയ്യാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam