തമിഴ്നാട്: കനത്ത മഴയില്‍ തമിഴ്നാട് തിരുവണ്ണാമലയില്‍ ഉരുള്‍പ്പൊട്ടല്‍. കൂറ്റന്‍ പാറ വീടുകള്‍ക്ക് മുകളിലേക്ക് പതിച്ചു. ഏഴ് പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. കൂറ്റന്‍ പാറക്കല്ലുകള്‍ രണ്ട് വീടുകള്‍ക്ക് മുകളിലായാണ് വീണത്. വീടുകളില്‍ ഏഴോളം പേര്‍ ഉണ്ടായിരുന്നതായാണ് പ്രദേശവാസികള്‍ പറയുന്നത്.
ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥീരീകരണം വന്നിട്ടില്ലെന്ന് എസ്പി പ്രതികരിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്.
ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റിന്റെ പ്രഭാവത്തെ തുടര്‍ന്ന് കഴിഞ്ഞ മണിക്കൂറുകളില്‍ കനത്ത മഴയാണ് പ്രദേശത്ത് പെയ്തുകൊണ്ടിരിക്കുന്നത്.
അതേസമയം ചുഴലിക്കാറ്റിനോടനുബന്ധിച്ചുള്ള കനത്ത മഴയിൽ പുതുച്ചേരി മുങ്ങി. നഗരത്തിലും പരിസര പ്രദേശങ്ങളിലുമുള്ള വീടുകളിൽ ഒരു നിലയോളം വെള്ളംകയറി. ബൈക്കുകളും കാറുകളും ഒലിച്ചുപോയി. വെള്ളപ്പാച്ചിലിൽപ്പെട്ട് രണ്ടു പേർ മരിച്ചു. ഒരാൾ ഷോക്കേറ്റും മരിച്ചു. വെള്ളം കയറിയ വീടുകളിലും അപ്പാർട്ട്‌മെന്റുകളിലും കുടുങ്ങിയവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്നത് തുടരുകയാണ്. രക്ഷാപ്രവർത്തനത്തിനായി സൈന്യവും ദേശീയ ദുരന്തനിവാരണ സേനയും എത്തി. 1000-ഓളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്