മംഗളൂരു: ഉഡുപ്പി ജില്ലയിലെ സിദ്ധാപുര സഹകരണ ബാങ്ക് ആക്ടിങ് മാനേജർ താമസസ്ഥലത്ത് തൂങ്ങിമരിച്ചു. എസ്.ആശയാണ്(52) മരിച്ചത്.
ബാങ്കില്‍ ഓഡിറ്റ് നടക്കുന്നതിനിടെ ആശ പെട്ടെന്ന് ഇറങ്ങി സ്കൂട്ടറില്‍ വീട്ടിലേക്ക് പോവുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. തിരിച്ചു വരാൻ വൈകിയതോടെ ജീവനക്കാർ പോയി നടത്തിയ പരിശോധനയിലാണ് ആശയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
അതേസമയം ആശ തന്റെ സ്വർണം ഭർത്താവിന്റെ പേരില്‍ ബാങ്കില്‍ പണയം വെച്ചിരുന്നതായി ബാങ്ക് സി.ഇ.ഒ മഹേഷ് റാവു പറഞ്ഞു. ലോക്കറിന്റെ താക്കോല്‍ അവരുടെ കൈയിലാണ്. ഓഡിറ്റില്‍ സ്വർണം ലോക്കറില്‍ ഇല്ലെന്ന് കണ്ടെത്തി. തുടർന്ന് ഇത് പുറത്തറിഞ്ഞാലുള്ള നാണക്കേട് ഓർത്ത് ജീവനൊടുക്കിയതാവാം എന്നാണ് പൊലീസ് പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്