ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ബിആര്‍എസ് നേതാവ് കെ കവിതയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇഡി കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് കോടതി നടപടി.
ഏപ്രിൽ ഒമ്പത് വരെയാണ് ജുഡീഷ്യൽ കസ്റ്റഡി. മാർച്ച് 15നാണ് കവിത എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ ആകുന്നത്.
പത്ത് ദിവസമായി കസ്റ്റഡിയിലായിരുന്ന കവിതയെ തുടർന്ന് കസ്റ്റഡിയിൽ ആവശ്യമില്ലെന്ന് ഇഡി വ്യക്തമാക്കി.
കവിതയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയെന്നും മറ്റ് പ്രതികൾക്ക് ഒപ്പം വിശദമായി ചോദ്യം ചെയ്തുവെന്നും ഇഡി അറിയിച്ചു.
അതേസമയം ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കവിത അപേക്ഷ നൽകി. മകൻ്റെ പരീക്ഷയായതിനാൽ ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്