ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടിക്ക് പിന്നാലെ ഇന്ത്യയില്‍ മറ്റൊരു പാര്‍ട്ടി കൂടി. 'ഇഷ്‌ക് കരോ പാര്‍ട്ടി' പ്രഖ്യാപിച്ച് സുപ്രീംകോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. നവമാധ്യമങ്ങളിലൂടെയാണ് കട്ജു പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം നടത്തിയത്.
യുദ്ധമല്ല, സ്‌നേഹമാണ് വേണ്ടതെന്ന തത്ത്വത്തെ അടിസ്ഥാനമാക്കിയുള്ള പാര്‍ട്ടിയിലേക്ക് ആളുകളെ ക്ഷണിച്ച് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു എക്‌സ് അക്കൗണ്ടില്‍ പോസ്റ്റിട്ടു. പാര്‍ട്ടിയുടെ രക്ഷാധികാരി താനാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയിലെ ന്യൂജഴ്സിയില്‍ ജോലിചെയ്യുന്ന ഇര്‍ഫാന്‍ അലിയാണ് പാര്‍ട്ടിയുടെ അധ്യക്ഷന്‍.
പാര്‍ട്ടിയുടെ വെബ്സൈറ്റും ഇന്‍സ്റ്റഗ്രാം അക്കൗണ്ടും മറ്റും തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും ജസ്റ്റിസ് കട്ജു അറിയിച്ചു. ഇഷ്‌ക് കരോ പാര്‍ട്ടിയുടെ ലക്ഷ്യങ്ങളും കാഴ്ചപ്പാടുകളും കട്ജു എക്‌സ് അക്കൗണ്ടില്‍ വിശദീകരിച്ചിട്ടുണ്ട്.ഇന്ത്യയില്‍ വന്‍തോതില്‍ ദാരിദ്ര്യം, തൊഴിലില്ലായ്മ, കുട്ടികളുടെ പോഷകാഹാരക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്.
വിലക്കയറ്റം, ജാതി, സാമുദായിക വിദ്വേഷം മുതലായവയുമുണ്ട്. ഇന്ത്യ നേരിടുന്ന വലിയ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള വളരെ ഗൗരവമേറിയ ശ്രമമാണിതെന്നും ജസ്റ്റിസ് കട്ജു അഭിപ്രായപ്പെട്ടു.
The concept of ishq in Urdu poetry
By Justice Katju
The word 'ishq' ( love ) is often found in Urdu poetry, and many people think it means love between a man and a woman. But that is not so. Let me explain.
There is a well known sher (couplet) of the great Urdu poet Ghalib:
"Ishq…— Markandey Katju (@mkatju) June 8, 2026
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
