ദില്ലി: തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാപക നേതാവ് മമത ബാനര്‍ജിയെ സോണിയാ ഗാന്ധി കോൺഗ്രസിലേയ്ക്ക് ക്ഷണിച്ചെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
കോണ്‍ഗ്രസ് ഉപാധ്യക്ഷ ആക്കാം എന്നാണ് വാഗ്ദാനമെന്നും ടിഎംസി നേതാവ് അഭിഷേക് ബാനര്‍ജിയെ ജനറല്‍ സെക്രട്ടറി ആക്കാമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും വാഗ്ദാനം നല്‍കിയതായും റിപ്പോർട്ടുകൾ വന്നിരുന്നു.
എന്നാൽ ഈ വാർത്തകൾ നിഷേധിച്ച് കോൺഗ്രസ് നേതാവ് ജയറാം രമേശ് രംഗത്തെത്തി. സോണിയ ഗാന്ധിയും മമത ബാനർജിയും തമ്മിൽ നടന്നത് വ്യക്തിപരമായ വിഷയങ്ങളടക്കം ചർച്ച ചെയ്ത സൗഹൃദ കൂടിക്കാഴ്ചയായിരുന്നു എന്ന് ജയറാം രമേശ് വ്യക്തമാക്കി.
2021 ന് ശേഷം ആദ്യമായാണ് പത്ത് ജൻപഥിൽ എത്തി മമത, സോണിയയെ കണ്ടത്. ബി.ജെ.പിക്കെതിരെ പ്രതിപക്ഷ കക്ഷികളുടെ ഏകോപനം ശക്തമാക്കാൻ ‘ഇന്ത്യ’ മുന്നണി തീരുമാനിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഇവരുടെ കൂടിക്കാഴ്ച.
ടി എം സി, കോൺഗ്രസിൽ ലയിക്കണമെന്ന നിർദ്ദേശം ഉയരുന്നതിനിടെയുള്ള മമതയുടെ സന്ദർശനത്തിന്‍റെ ലക്ഷ്യമെന്തെന്ന് വ്യക്തമല്ല. ഇക്കാര്യത്തിൽ പ്രതികരിക്കാൻ മമതയും ടിഎംസിയും തയ്യാറായിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കനത്ത തിരിച്ചടിയാണ് മമത ബംഗാളിൽ നേരിടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
