ന്യൂഡൽഹി: ഭരണഘടനാ കൺവെൻഷനിൽ പങ്കെടുക്കാനെത്തിയ ഇന്ത്യൻ വംശജയും യുകെ വെസ്റ്റ്മിൻസ്റ്റർ സർവകലാശാല പ്രൊഫസറുമായ പ്രൊഫ. നിതാഷ കൗളിനെ ബംഗളൂരു വിമാനത്താവളത്തിൽ തടഞ്ഞ് ലണ്ടനിലേക്ക് തിരിച്ചയച്ചതിൽ വിശദീകരണവുമായി വിദേശകാര്യ മന്ത്രാലയം.
വിദേശ പൗരന്മാരെ രാജ്യത്തേയ്ക്കു പ്രവേശിപ്പിക്കുന്നത് ഇന്ത്യയുടെ പരമാധികാരത്തിൽ ഉൾപ്പെട്ട കാര്യമാണെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
ഈ മാസം 22ന് കർണാടക സർക്കാരിന്റെ സാമൂഹികക്ഷേമ വകുപ്പ് ബെംഗളൂരുവിൽ സംഘടിപ്പിച്ച ഭരണഘടന– ദേശീയ ഐക്യ കൺവൻഷനിൽ ജനാധിപത്യ മൂല്യങ്ങളെ കുറിച്ചു പ്രസംഗിക്കാനാണ് നിതാഷ എത്തിയത്.
ഓവർസീസ് സിറ്റിസൻ ഓഫ് ഇന്ത്യ (ഒസിഐ) കാർഡ് ഉൾപ്പെടെയുള്ള തിരിച്ചറിയൽ രേഖകൾ കാണിച്ചിട്ടും പ്രവേശന അനുമതി ലഭിച്ചില്ലെന്ന് നിതാഷ സമൂഹമാധ്യമത്തിലൂടെ ആരോപിച്ചിരുന്നു.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം തന്റെ വാക്കുകളെയും പേനയെയും എന്തിനാണു ഭയക്കുന്നതെന്നും അവർ ചോദിച്ചു.
അതേസമയം, ആർഎസ്എസിനെയും തീവ്ര ഹിന്ദു സംഘടനകളെയും വിമർശിച്ചതിൻ്റെ പേരിലാണ് പ്രവേശന വിലക്ക് ഏർപ്പെടുത്തിയതെന്നും ആരോപണമുയർന്നിരുന്നു. നിതാഷക്കെതിരെ കർണാടക ബിജെപിയും രംഗത്തെത്തി. പാകിസ്ഥാൻ അനുഭാവിയായ നിതാഷയെ ചടങ്ങിലേക്ക് ക്ഷണിച്ചതിലൂടെ കോൺഗ്രസ് ഇന്ത്യൻ ഭരണഘടനയെ അപമാനിച്ചെന്ന് കർണാടക കോൺഗ്രസ് എക്‌സിൽ എഴുതി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്