ഡൽഹി: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതി മാർച്ച് രണ്ടാം വാരം പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. മാർച്ച് പതിനാലിനോ പതിനഞ്ചിനോ ആയിരിക്കാം പ്രഖ്യാപനം.
2019ന് സമാനമായി ഏഴ് ഘട്ടങ്ങളായായിരിക്കും വോട്ടെടുപ്പ്. ആദ്യ ഘട്ടം ഏപ്രില്‍ രണ്ടാം വാരമായിരിക്കുമെന്നും വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് എബിപി ന്യൂസ് റിപ്പോർട്ട് ചെയ്തു.
മാർച്ച് 14 മുതൽ പെരുമാറ്റച്ചട്ടം നിലവിൽ വന്നേക്കും.ബിജെപി ആദ്യഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. 195 പേരുടെ പട്ടികയാണ് സർക്കാർ പുറത്തുവിട്ടത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, സ്മ്യതി ഇറാനി തുടങ്ങിയവർ പട്ടികയിലുണ്ടായിരുന്നു. മുൻ മുഖ്യമന്ത്രിമാരായ ബിപ്ലബ് കുമാർ ദേബും ശിവരാജ് സിംഗ് ചൗഹാനും ആദ്യ പട്ടികയിൽ ഇടംപിടിച്ചു.
അതേസമയം, ഇന്ത്യ സഖ്യത്തിൽ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്ന് കോൺഗ്രസ് അറിയിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്