ഇസ്രായേലുമായുള്ള യുദ്ധം ഏത് നിമിഷവും ആരംഭിച്ചേക്കാമെന്ന് ഇറാൻ

AUGUST 18, 2025, 9:08 PM

ടെഹ്‌റാൻ: ഇസ്രയേലുമായുള്ള യുദ്ധം ഏത് നിമിഷവും വീണ്ടും ആരംഭിച്ചേക്കാമെന്ന് ഇറാൻ. നിലവിലെ ശാന്തത താൽക്കാലിക വിരാമമാണെന്ന് ഇറാന്റെ പ്രഥമ വൈസ് പ്രസിഡന്റ് മുഹമ്മദ് റെസ അറഫ് മുന്നറിയിപ്പ് നൽകിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഏത് നിമിഷവും ഉണ്ടായേക്കാവുന്ന ഏറ്റുമുട്ടലിനായി തങ്ങൾ തയാറാണെന്നും അദ്ദേഹം പറഞ്ഞു.ഏറ്റവും മോശം സാഹചര്യമുണ്ടായാലും അതിനുള്ള പദ്ധതികൾക്ക് രാജ്യം തയാറെ ടുക്കുകയാണെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സൈനിക ഉപദേശകൻ യഹ്യ റഹിം സഫാവിയും പ്രതികരിച്ചു.

ഞങ്ങളും ഇസ്രയേലികളും അമേരിക്കയും തമ്മിൽ ഒരു കരാറുമില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജൂൺ പതിമൂന്നിനായിരുന്നു ഇറാന്റെ ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ ആക്രമണം നടത്തിയത്. ആദ്യഘട്ടത്തിൽ സായുധ സേനാ മേധാവി മേജർ ജനറൽ മുഹമ്മദ് ബാഖിരി അടക്കം ആറോളം മുതിർന്ന ഉദ്യോഗസ്ഥരെ ഇറാന് നഷ്ടമായിരുന്നു.

vachakam
vachakam
vachakam

ആണവ ശാസ്ത്രജ്ഞർ അടക്കം ഇതിൽ ഉൾപ്പെടുന്നു. ഇതിന് പിന്നാലെ ഇസ്രയേലിനെതിരെ ഇറാനും ശക്തമായ തിരിച്ചടി നൽകിയിരുന്നു


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam