മുംബൈ: ഇന്‍ഫോ എഡ്ജിന്റെ ഉടമസ്ഥതയിലുള്ള റിക്രൂട്ട്മെന്റ് ബിസിനസ്സ് നൗക്രിയും റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് 99 ഏക്കറും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡീലിസ്റ്റ് ചെയ്യപ്പെട്ടതായി കണ്ടെത്തി. ലേഖനം എഴുതുന്ന സമയത്ത് ആപ്പുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായിരുന്നില്ല. എന്നിരുന്നാലും, കമ്പനിയുടെ മാട്രിമോണി ബിസിനസ്സ് ജീവന്‍ സതി ഇപ്പോഴും പ്ലേ സ്റ്റോറില്‍ ലഭ്യമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യന്‍ ആപ്പ് ഡെവലപ്പര്‍മാരില്‍ നിന്ന് ആപ്പുകള്‍ നീക്കം ചെയ്യാനുള്ള ഗൂഗിളിന്റെ നീക്കത്തിന്റെ ഭാഗമാണിത്. ആപ്പ് ബില്ലിംഗ് നയം പാലിച്ചിട്ടില്ലെന്നാണ് ടെക് ഭീമന്‍ നടപടിക്ക് കാരണമായി പറയുന്നത്.
അതേസമയം ഗൂഗിളിന്റെ ആപ്പ് ബില്ലിംഗ് നയത്തിനെതിരായ കേസില്‍ സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച ഫെബ്രുവരി 9 മുതല്‍ തങ്ങള്‍ ഗൂഗിളിന്റെ ആപ്പ് നയങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഇന്‍ഫോ എഡ്ജ് സ്ഥാപകന്‍ സഞ്ജീവ് ബിക്ചന്ദാനി നേരത്തെ മണികണ്‍ട്രോളിനോട് വ്യക്തമാക്കിയിരുന്നു. ഗൂഗിളിന്റെ എല്ലാ കുടിശ്ശികകളും സമയബന്ധിതമായി അടച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്