ഡൽഹി: ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ പിഴ തീരുവകൾ വരും ആഴ്ചകളിൽ അമേരിക്ക പിൻവലിക്കുമെന്നും പരസ്പര തീരുവകളിൽ ഇളവ് വരുത്തുമെന്നും ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത നാഗേശ്വരൻ.
ഓഗസ്റ്റിൽ യുഎസ് ഏർപ്പെടുത്തിയ 25% താരിഫ് നവംബർ അവസാനത്തോടെ പിൻവലിച്ചേക്കുമെന്ന് നാഗേശ്വരൻ പറഞ്ഞു. “നവംബർ 30 ന് ശേഷം പിഴ താരിഫുകൾ ഉണ്ടാകില്ലെന്ന് ഞാൻ വിശ്വസിക്കുന്നു.
ഇത് ഏതെങ്കിലും വ്യക്തമായ സൂചകങ്ങളെയോ തെളിവുകളെയോ അടിസ്ഥാനമാക്കിയുള്ള ഒരു പ്രസ്താവനയല്ല, പക്ഷേ സമീപകാല സംഭവവികാസങ്ങൾ കണക്കിലെടുക്കുമ്പോൾ , അടുത്ത രണ്ട് മാസത്തിനുള്ളിൽ പിഴ താരിഫിലും പരസ്പര താരിഫിലും ഒരു പരിഹാരം ഉണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു, ” അദ്ദേഹം പറഞ്ഞു.
ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര ബന്ധത്തിലെ തർക്കങ്ങൾ പരിഹരിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. റഷ്യയിൽ നിന്നുള്ള എണ്ണ വ്യാപാരത്തെ തുടർന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25% പിഴച്ചുങ്കം ചുമത്തുകയായിരുന്നു.
നേരത്തെ പ്രഖ്യാപിച്ച 25% പകരച്ചുങ്കത്തിന് പുറമെയായിരുന്നു ഇത്. അങ്ങനെ മൊത്തം താരിഫ് 50% ആയി ഉയർന്നു. "രണ്ട് സർക്കാരുകളും തമ്മിൽ ചർച്ചകൾ നടക്കുന്നുണ്ട്. അടുത്ത എട്ടുപത്ത് ആഴ്ചയ്ക്കുള്ളിൽ യുഎസ് ചുമത്തിയ താരിഫിന് ഒരു പരിഹാരം കാണാൻ സാധിക്കുമെന്നാണ് കരുതുന്നത്," അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്