ന്യൂഡല്‍ഹി: ഓടുന്ന ട്രെയിനില്‍ ഇലക്ട്രിക് കെറ്റില്‍ ഉപയോഗിച്ച് നൂഡില്‍സ് പാചകം ചെയ്ത സ്ത്രീക്കെതിരെ നടപടി. ഔദ്യോഗിക എക്‌സ് അക്കൗണ്ടിലാണ് കേന്ദ്ര റെയില്‍വേ ഇക്കാര്യം അറിയിച്ചത്.വീഡിയോയിലുള്ള വ്യക്തിക്കും ചാനിലുമെതിരെ നടപടി സ്വീകരിച്ചതായി പോസ്റ്റില്‍ പറയുന്നു.
ട്രെയിനില്‍ ഇലക്ട്രിക് കെറ്റില്‍ ഉപയോഗിച്ച് നൂഡില്‍സ് പാചകംചെയ്യുന്ന വീഡിയോ കഴിഞ്ഞ ദിവസം ഇന്റര്‍നെറ്റില്‍ വൈറലായിരുന്നു. സ്ത്രീയുടേയും കുടുംബത്തിന്റെയും ഈ പ്രവൃത്തിക്കെതിരെ വലിയ രീതിയില്‍ വിമര്‍ശനം ഉയരുകയും ചെയ്തു.
ഇപ്പോഴിതാ ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുകയാണ് റെയില്‍വേ. ഇലക്ട്രോണിക് കെറ്റില്‍ ട്രെയിനുകള്‍ക്കുള്ളില്‍ ഉപയോഗിക്കുന്നതിന് കര്‍ശനമായ വിലക്കുണ്ട്. അത് സുരക്ഷിതമല്ല, നിയമവിരുദ്ധമാണ്, കുറ്റകരമായ ലംഘനമാണെന്നും റെയില്‍വേ വ്യക്തമാക്കി. ഇത് തീപ്പിടിത്തത്തിലേക്ക് നയിക്കാനിടയുണ്ടെന്നും മറ്റ് യാത്രക്കാര്‍ക്കും അത് ദോഷകരമാണെന്നും പോസ്റ്റിലുണ്ട്.
ഇത്തരത്തിലുള്ള അപകടകരമായ പ്രവൃത്തികളില്‍ നിന്ന് യാത്രക്കാര്‍ വിട്ടുനില്‍ക്കണം. അത്തരം പ്രവൃത്തികള്‍ എന്തെങ്കിലും ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ തന്നെ ബന്ധപ്പെട്ട അധികൃതരെ അറിയിച്ച് സുരക്ഷ ഉറപ്പാക്കണമെന്നും റെയില്‍വേ നിര്‍ദേശം നല്‍കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
