ന്യൂഡല്‍ഹി: ഇനി അമേരിക്കയില്‍ നിന്ന് ഇന്ത്യ എല്‍പിജി ഇറക്കുമതി ചെയ്യുന്നും.ഇതുസംബന്ധിച്ച കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദിപ് സിങ് പുരിയാണ് ഇക്കാര്യം അറിയിച്ചത്. എണ്ണക്കമ്പനികളുമായി ചര്‍ച്ചനടത്തിയെന്നും പെട്രോളിയം മന്ത്രി അറിയിച്ചു. ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തില്‍ ഒരു തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.
ഏകദേശം 2.2 മെട്രിക് ടണ്‍ എല്‍പിജി അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യാണ് നീക്കം. 2026 ല്‍ ഒരു വര്‍ഷത്തേക്കാണ് ഇറക്കുമതി കരാര്‍. രാജ്യത്തെ വാര്‍ഷിക എല്‍പിജി ഇറക്കുമതിയുടെ 10 ശതമാനം വരും ഇത്. യുഎസിന്റെ ഗള്‍ഫ് കോസ്റ്റ് വഴിയായിരിക്കും ഇറക്കുമതി. ഇതു സംബന്ധിച്ച് ഇന്ത്യന്‍ ഓയില്‍, ബിപിസിഎല്‍, എച്ച്പിസിഎല്‍ എന്നിവര്‍ അമേരിക്കന്‍ എണ്ണക്കമ്പനികളുമായി ചര്‍ച്ചനടത്തിയതായാണ് വിവരം. ഇന്ത്യന്‍ വിപണിയിലേക്കുള്ള യുഎസ് എല്‍പിജിയുടെ ആദ്യത്തെ കരാറാണിതെന്നും സുപ്രധാന മാറ്റങ്ങള്‍ക്ക് ഇത് കാരണമാകുമെന്നും മന്ത്രി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
