ദില്ലി: ലോകത്തെത്തന്നെ ഏറ്റവും വലിയ വിമാനപ്രദർശനങ്ങളിൽ ഒന്നാണ് 1986-ൽ ആരംഭിച്ച ദുബായ് എയർഷോ. ഷോയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരുവിമാനം അപകടത്തിൽപ്പെടുന്നത്. നവംബർ 17-ന് തുടങ്ങിയ ഷോയുടെ അവസാനദിനമായിരുന്നു വെള്ളിയാഴ്ച. എന്നാൽ അതൊരു കറുത്ത വെള്ളിയായി മാറി.
ദുബായ് എയർ ഷോ നടക്കുന്ന അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് (ദുബായ് വേൾഡ് സെന്റർ) ഒന്നര കിലോമീറ്ററകലെ യുഎഇ സമയം ഉച്ചയ്ക്കു 2.15ന് (ഇന്ത്യൻ സമയം വൈകിട്ട് 3.45) ആയിരുന്നു അപകടം. എയർ ഷോയിൽ കാണികൾക്കു മുന്നിൽ ആദ്യ റൗണ്ട് അഭ്യാസ പ്രകടനം പൂർത്തിയാക്കിയതിനു തൊട്ടുപിന്നാലെയായിരുന്നു അപകടം. വ്യോമാഭ്യാസത്തിനിടെ രണ്ടുതവണ കുത്തനെ മുകളിലേക്കുയർന്നു കരണംമറിഞ്ഞശേഷം മൂന്നാമതും ഇതാവർത്തിക്കാൻ ശ്രമിക്കുമ്പോൾ താഴേക്കു പതിച്ച് ഉഗ്രശബ്ദത്തോടെ തേജസ് പൊട്ടിത്തെറിക്കുകയായിരുന്നു.
അപകടത്തിൽ വീര്യമൃത്യു വരിച്ച വിങ് കമാൻഡർ നമാംശ് സ്യാലിന്റെ ഓർമ്മയിൽ സ്വദേശമായ ഹിമാചൽപ്രദേശിലെ കാംഗ്ര ജില്ലയിലെ പട്യാലക്കാട് ഗ്രാമം.
ഹൈദരാബാദ് വ്യോമതാവളത്തിലായിരുന്നു നമാംശിന് നിയനം. ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥയായ ഭാര്യ അഫ്സാനും അഞ്ച് വയസ്സുള്ള മകൾക്കുമൊപ്പമാണ് നമാംശ് ഹൈദരാബാദിൽ താമസിച്ചിരുന്നത്. പിതാവ് ജഗൻ നാഥ് റിട്ട. ആർമി ഓഫിസറും ഹിമാചൽ പ്രദേശിലെ വിദ്യാഭ്യാസ വകുപ്പിലെ പ്രിൻസിപ്പലുമായിരുന്നു. മാതാവ് ബിനാ ദേവി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
