ന്യൂഡൽഹി: ഇന്ധന ഇറക്കുമതി കുറയ്ക്കുന്നതിനും പരിസ്ഥിതിമലിനീകരണം നിയന്ത്രിക്കുന്നതിനുമായി പെട്രോളിൽ ഉയർന്ന അളവിൽ എഥനോൾ കലർത്താൻ അനുമതി നൽകുന്ന കരട് വിജ്ഞാപനം കേന്ദ്ര ഗതാഗതമന്ത്രാലയം പുറത്തിറക്കി.
ഭാവിയിൽ പെട്രോളിൽ എഥനോളിന്റെ അളവ് കൂട്ടുന്നതിന് സഹായിക്കുന്ന തരത്തിലാണ് മോട്ടോർവാഹന ചട്ടത്തിൽ ഭേദഗതി കൊണ്ടുവരുന്നത്.
നിലവിലെ ഇ-20 പരിധി 85 വരെ ഉയർത്താനും ഭാവിയിൽ 100 ശതമാനം എഥനോളിൽ പ്രവർത്തിക്കുന്ന ഇ-100 ഇന്ധനം വിപണിയിലെത്തിക്കാനുമാണ് സർക്കാർ ലക്ഷ്യം.
പശ്ചിമേഷ്യയിലെ സംഘർഷംമൂലം അസംസ്‌കൃത എണ്ണവിതരണത്തിലുണ്ടായ തടസ്സവും വർധിച്ചുവരുന്ന ചെലവും കണക്കിലെടുത്ത് ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുകയെന്ന ലക്ഷ്യവുമുണ്ട്. ഇന്ധനം മാറുന്നത് കണക്കിലെടുത്ത് വാഹനങ്ങളിൽ നിർമാതാക്കൾ മാറ്റംവരുത്തിത്തുടങ്ങിയിട്ടുണ്ട്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
