ചെന്നൈ: വിമാന യാത്രയ്ക്കിടെ യാത്രക്കാരന്റെ ബാഗേജിലുണ്ടായിരുന്ന വിലകൂടിയ മദ്യക്കുപ്പി തകര്‍ന്ന സംഭവത്തില്‍ പ്രമുഖ വിമാനക്കമ്പനിയായ ഇന്‍ഡിഗോയ്ക്ക് കനത്ത പിഴ വിധിച്ച് ഹൈദരാബാദ് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. സുരക്ഷിതമായി പായ്ക്ക് ചെയ്ത വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതില്‍ അനാസ്ഥ കാണിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് യാത്രക്കാരന് 55,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടത്.
ഡല്‍ഹിയില്‍ നിന്ന് ചെന്നൈയിലേക്ക് യാത്ര ചെയ്ത വിനീത് മദ്ദാല എന്ന യാത്രക്കാരനാണ് ദുരനുഭവമുണ്ടായത്. തന്റെ ചെക്ക് ഇന്‍ ബാഗേജില്‍ സൂക്ഷിച്ചിരുന്ന, ഏകദേശം 35,000 രൂപ വിലമതിക്കുന്ന പ്രീമിയം മദ്യക്കുപ്പി ഡല്‍ഹി വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരെ നേരിട്ട് കാണിച്ച ശേഷമാണ് ഇയാള്‍ സമര്‍പ്പിച്ചത്. എന്നാല്‍ ചെന്നൈയില്‍ എത്തി ബാഗ് എടുത്തപ്പോള്‍ കുപ്പി പൂര്‍ണ്ണമായും തകര്‍ന്ന നിലയിലായിരുന്നു.
ഇതേത്തുടര്‍ന്ന് യാത്രക്കാരന്‍ ഇന്‍ഡിഗോയ്ക്ക് പരാതി അയച്ചുവെങ്കിലും, ഗ്ലാസ് വസ്തുക്കള്‍ സ്വന്തം ഉത്തരവാദിത്വത്തിലാണ് കൊണ്ടുപോകേണ്ടതെന്ന നിലപാടാണ് കമ്പനി സ്വീകരിച്ചത്. എന്നാല്‍, ബാഗ് ശരിയായി പായ്ക്ക് ചെയ്തതായിരുന്നുവെന്ന് സമ്മതിച്ച എയര്‍ലൈന്‍, ആശ്വാസമെന്ന നിലയില്‍ വെറും 500 രൂപയുടെ ഗിഫ്റ്റ് വൗച്ചര്‍ നല്‍കാന്‍ തയാറായി. ഈ അപമാനകരമായ നടപടിയെ തുടര്‍ന്നാണ് വിനീത് ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്.
പെട്ടിക്കുള്ളില്‍ കൃത്യമായി പാക്ക് ചെയ്ത ഒരു കുപ്പി സാധാരണ യാത്രയ്ക്കിടെ പൊട്ടിപ്പോകില്ലെന്നും, ഗ്രൗണ്ട് സ്റ്റാഫ് ബാഗേജ് അശ്രദ്ധമായി കൈകാര്യം ചെയ്യുകയോ വലിച്ചെറിയുകയോ ചെയ്തതുകൊണ്ടാണ് ഇത് സംഭവിച്ചതെന്നും ഹൈദരാബാദ് ഉപഭോക്തൃ കമ്മീഷന്‍ നിരീക്ഷിച്ചു. പൊട്ടാന്‍ സാധ്യതയുള്ള വസ്തുക്കള്‍ ഏറ്റെടുക്കുമ്പോള്‍ അത് കേടുപാടുകള്‍ കൂടാതെ എത്തിക്കാനുള്ള ഉത്തരവാദിത്തം വിമാനക്കമ്പനിക്കുമുണ്ട്. നിസ്സാരമായ ചട്ടങ്ങള്‍ പറഞ്ഞ് കമ്പനികള്‍ക്ക് ഈ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാകില്ലെന്നും കോടതി വ്യക്തമാക്കി. 35,000 രൂപയുടെ നഷ്ടത്തിന് പകരം 500 രൂപയുടെ വൗച്ചര്‍ നല്‍കിയത് അന്യായമായ കരാര്‍ വ്യവസ്ഥയാണെന്നും കമ്മീഷന്‍ വിലയിരുത്തി.
പൊട്ടിയ മദ്യക്കുപ്പിയുടെ വിലയായ 35,000 രൂപയും യാത്രക്കാരനുണ്ടായ മാനസിക വിഷമത്തിന് 15,000 രൂപയും കോടതി ചെലവുകള്‍ക്കായി 5,000 രൂപയും ഉള്‍പ്പെടെ ആകെ 55,000 രൂപ യാത്രക്കാരന് നല്‍കാന്‍ കമ്മീഷന്‍ ഇന്‍ഡിഗോയോട് ഉത്തരവിട്ടു. ഇതില്‍ മദ്യക്കുപ്പിയുടെ വിലയായ 35,000 രൂപയ്ക്ക് 9 ശതമാനം പലിശയും നല്‍കേണ്ടതുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
