ഡൽഹി: പാക് ഷെല്ലാക്രമണവും ഡ്രോണ്‍ ആക്രമണശ്രമവും ഉണ്ടായ ഇന്ത്യന്‍ അതിര്‍ത്തികള്‍ സാധാരണനിലയിലേക്ക്. കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍ ജനജീവിതം സാധാരണനിലയിലായി തുടങ്ങിയിട്ടുണ്ട്.
പാക്കിസ്ഥാന്‍റെ വെടിനിര്‍ത്തല്‍ ലംഘനത്തിനിടെ ഇന്ത്യ – പാക് മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍മാരുടെ നിര്‍ണായ ചര്‍ച്ച ഇന്നാണ്. ഉച്ചയ്ക്ക് 12 മണിക്ക് ഇരുവരും ഫോണില്‍ സംസാരിക്കും.
വെടിനിര്‍ത്തല്‍ ലംഘിച്ചാല്‍ ശക്തമായി തിരിച്ചടിക്കുന്ന ഇന്ത്യയുടെ നിലപാട് ചര്‍ച്ചയില്‍ ഡിജിഎംഒ ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘായ് വ്യക്തമാക്കും.
വെടിനിര്‍ത്തല്‍ പ്രാബല്യത്തിലായി രണ്ട് മണിക്കൂറിനകംതന്നെ പാക് സൈന്യം ധാരണ ലംഘിച്ചതില്‍ എതിര്‍പ്പ് അറിയിക്കും. ഇക്കാര്യത്തില്‍ പാക്കിസ്ഥാന്‍റെ വിശദീകരണമെന്താണ് എന്നതും നിര്‍ണായകമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്