ന്യൂഡല്‍ഹി: യുഎസില്‍ നിന്ന് ഇന്ത്യയിലേക്കുള്ള അസംസ്‌കൃത എണ്ണയുടെ ഇറക്കുമതിയില്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. 2022 മുതലുള്ള ഏറ്റവും ഉയര്‍ന്ന നിലയാണ് ഇപ്പോള്‍ ഉള്ളതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എണ്ണ ഇറക്കുമതിയില്‍ റഷ്യയോടുള്ള ആശ്രിതത്വം കുറച്ചുകൊണ്ട് ട്രംപുമായുള്ള വ്യാപാര അടുപ്പം കൂട്ടുന്നതിന്റെ സൂചനയാണിതെന്നാണ് വിലയിരുത്തല്‍.
തിങ്കളാഴ്ച വരെ യുഎസില്‍ നിന്നുള്ള പ്രതിദിന ഇറക്കുമതി 5.4 ലക്ഷം ബാരല്‍ ആയിരുന്നു. ഈ മാസം അവസാനത്തോടെ ഇത് 5.7 ലക്ഷം ആകുമെന്നാണ് പ്രതീക്ഷ. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്‌തെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രണ്ടാഴ്ചയോളമായി അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
