'നിരപരാധിയെങ്കിൽ കോടതിയിൽ തെളിയിക്കൂ'; ജഡ്ജിക്ക് കത്തെഴുതിയ കെജ്‌രിവാളിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി രേഖ ഗുപ്ത

APRIL 27, 2026, 9:56 PM

ദില്ലി മദ്യനയക്കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാകാതെ ഹൈക്കോടതി ജഡ്ജിക്ക് കത്തെഴുതിയ അരവിന്ദ് കെജ്‌രിവാളിനെതിരെ കടുത്ത വിമർശനവുമായി ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്ത.

കെജ്‌രിവാളിന് ഒരേസമയം അഭിഭാഷകനും സാക്ഷിയും ജഡ്ജിയും ആകാനാണ് താൽപ്പര്യമെന്ന് അവർ പരിഹസിച്ചു. കോടതി നടപടികളുടെ നിഷ്പക്ഷതയെ ചോദ്യം ചെയ്തും കോടതി മാറ്റം ആവശ്യപ്പെട്ടും കെജ്‌രിവാൾ കത്തെഴുതിയതിനോട് പ്രതികരിക്കുകയായിരുന്നു അവർ. നീതിന്യായ വ്യവസ്ഥയെ നിരന്തരം ചോദ്യം ചെയ്യുന്നത് കെജ്‌രിവാളിന്റെ മനോഭാവത്തെയാണ് കാണിക്കുന്നതെന്നും രേഖ ഗുപ്ത പറഞ്ഞു.

തന്റെ നിലപാടുകളെ 'സത്യാഗ്രഹം' എന്ന് വിശേഷിപ്പിക്കുന്ന കെജ്‌രിവാളിന്റെ നടപടിയെയും മുഖ്യമന്ത്രി രേഖ ഗുപ്ത രൂക്ഷമായി വിമർശിച്ചു. മഹാത്മാഗാന്ധിയോടും ഭഗത് സിംഗിനോടും സ്വയം ഉപമിക്കുന്നത് നാണക്കേടാണെന്ന് അവർ പറഞ്ഞു.

vachakam
vachakam
vachakam

താൻ നിരപരാധിയാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിൽ അത് കോടതിയിലാണ് തെളിയിക്കേണ്ടതെന്നും, പുറത്തിരുന്ന് ഇതിനെ സത്യാഗ്രഹം എന്ന് വിളിക്കുന്നത് വെറും തരംതാണ വിദ്യയാണെന്നും അവർ കൂട്ടിച്ചേർത്തു.

മദ്യനയക്കേസിലെ ഒരു പ്രതി ജുഡീഷ്യറിക്കെതിരെ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് ഗൗരവകരമായ ചോദ്യങ്ങൾ ഉയർത്തുന്നുണ്ടെന്നും അവർ വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam