'ഒരിക്കൽ പറഞ്ഞാൽ നിങ്ങൾക്ക് മനസിലാവില്ലേ, വീട്ടിൽ തന്നെ ഇരിക്കണമായിരുന്നു’: ദസറ ഉദ്ഘാടന വേദിയിൽ ക്ഷുഭിതനായി സിദ്ധരാമയ്യ

SEPTEMBER 22, 2025, 10:06 PM

മൈസൂരുവിൽ ദസറ ആഘോഷങ്ങളുടെ ഉദ്ഘാടന വേദിയില്‍ പ്രസംഗിക്കുന്നതിനിടെ സദസ്സിനോട് പൊട്ടിത്തെറിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.താൻ സംസാരിക്കുന്നതിനിടെ സദസ്സിൽ നിന്നും ചിലർ എഴുന്നേറ്റു പോകാൻ ശ്രമിച്ചതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്.

"നിങ്ങൾക്ക് അൽപ്പനേരം ഇരിക്കാൻ പറ്റില്ലേ ? ഇരിക്കൂ. അത് ആരാണ് ? ഞാൻ ഒരിക്കൽ പറഞ്ഞാൽ നിങ്ങൾക്ക് മനസിലാവില്ലേ ? നിങ്ങൾ എന്തിനാണ് ഇവിടെ വന്നത് ?നിങ്ങൾ വീട്ടിൽ തന്നെ ഇരിക്കണമായിരുന്നു’’ – സിദ്ധരാമയ്യ ദേഷ്യത്തിൽ പറഞ്ഞു.വേദിയിൽ നിന്ന് സദസ്സിലിരിക്കുന്നവരെ ചൂണ്ടി സിദ്ധരാമയ്യ സംസാരിക്കുന്നത് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയിൽ കാണാം.

സദസ്സിലുള്ളവരെ പോകാൻ അനുവദിക്കരുതെന്ന് മുഖ്യമന്ത്രി പൊലീസ് ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടു."നിങ്ങൾക്ക് അര മണിക്കൂറോ ഒരു മണിക്കൂറോ ഇരിക്കാൻ പറ്റില്ലേ ?പിന്നെ എന്തിനാണ് നിങ്ങൾ ഈ ചടങ്ങിൽ പങ്കെടുക്കുന്നത് ? ’’ – ക്ഷുഭിതനായി സിദ്ധരാമയ്യ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam