'നിർഭയയെപ്പോലെ ഞാനും മരിച്ചിരുന്നെങ്കിൽ ഈ പീഡനം എല്ലാവരും വിശ്വസിക്കുമായിരുന്നു'; ഉന്നാവോ കേസ് അതിജീവിത  

FEBRUARY 9, 2026, 10:29 PM

ഡൽഹി: ഉന്നാവോ കേസിൽ മുൻ  ബിജെപി നേതാവ് കുൽദീപ് സിംഗ് സെംഗറിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. അതിജീവിതയുടെ പിതാവ് പോലീസ് കസ്റ്റഡിയിൽ മരിച്ച കേസിലാണ് ജാമ്യാപേക്ഷ തള്ളിയത്.

വിധിയിൽ സന്തോഷമുണ്ടെന്നും തന്റെ എട്ടു വർഷത്തെ പോരാട്ടത്തിന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അതിജീവിത പ്രതികരിച്ചു. കേസിൽ അടുത്ത മൂന്ന് മാസത്തിനുള്ളിൽ വാദം പൂർത്തിയാക്കി അന്തിമ തീരുമാനമെടുക്കാൻ ഡൽഹി ഹൈക്കോടതിയോട് സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

"കോടതി മുറിയിൽ വെച്ചാണ് ഞാൻ വിധി കേട്ടത്, ഇതിൽ ഞാൻ സംതൃപ്തയാണ്. എന്റെ പിതാവ് ഇനി തിരികെ വരില്ല. അതുൽ സിംഗ് സെംഗറും ജയദീപ് സിംഗ് സെംഗറും ചേർന്നാണ് എന്റെ അച്ഛനെ കൊലപ്പെടുത്തിയത്. കുറ്റകൃത്യത്തിൽ പങ്കാളികളായ പോലീസ് ഉദ്യോഗസ്ഥരും പ്രതികളും ഇപ്പോൾ പുറത്താണ്. എന്നോട് ക്രൂരത കാണിച്ച കുൽദീപ് സിംഗ് സെംഗറിന് വധശിക്ഷ നൽകണമെന്നാണ് എന്റെ ആവശ്യം," അതിജീവിത എഎൻഐയോട് (ANI) പറഞ്ഞു.

vachakam
vachakam
vachakam

താൻ നിർഭയയെപ്പോലെ മരിച്ചിരുന്നെങ്കിൽ എല്ലാവരും ഈ പീഡനം വിശ്വസിക്കുമായിരുന്നുവെന്നും, ജീവനോടെ ഇരിക്കുന്നതിനാൽ താൻ പീഡിപ്പിക്കപ്പെട്ടു എന്ന് തെളിയിക്കാൻ വർഷങ്ങളായി പോരാടേണ്ടി വരുന്നുവെന്നും അതിജീവിത വേദനയോടെ പറഞ്ഞു.

 തന്നെ കൊലപ്പെടുത്താൻ ആസൂത്രണം ചെയ്ത വാഹനാപകടം ഒരു സാധാരണ സംഭവമാണെന്നാണ് പ്രതിഭാഗം വാദിക്കുന്നത്. എന്നാൽ മാസങ്ങളോളം താൻ വെന്റിലേറ്ററിലായിരുന്നുവെന്ന് അതിജീവിത ഓർമ്മിപ്പിച്ചു. തന്റെ പിതാവിന്റെ ആത്മാവിന് ശാന്തി ലഭിക്കാൻ കുൽദീപ് സിംഗ് സെംഗറിനെ തൂക്കിലേറ്റണമെന്നും നീതി വൈകരുതെന്നും അവർ സുപ്രീം കോടതിയോട് അഭ്യർത്ഥിച്ചു.

നേരത്തെ, കസ്റ്റഡി മരണക്കേസിലെ ശിക്ഷ മരവിപ്പിക്കണമെന്നും ജാമ്യം വേണമെന്നുമുള്ള സെംഗറിന്റെ ആവശ്യം കോടതി നിരാകരിച്ചിരുന്നു. നിലവിൽ ഉന്നാവോ ബലാത്സംഗ കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ് ഇയാൾ. കസ്റ്റഡി മരണക്കേസിൽ 10 വർഷത്തെ തടവുശിക്ഷയാണ് കോടതി വിധിച്ചിട്ടുള്ളത്. ഈ കേസിൽ എത്രയും വേഗം വിധി പറയണമെന്ന് സുപ്രീം കോടതി ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam