ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പണമില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. അതിനാൽ ഇത്തവണ മത്സരിക്കുന്നില്ലെന്നും നിർമല പറഞ്ഞു.
ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കാനുള്ള അവസരമാണ് ജെപി നദ്ദ തനിക്ക് നല്‍കിയതെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു.
'പത്ത് ദിവസമോ ഒരാഴ്ചയോ ആലോചിച്ച ശേഷമാണ് മറുപടി നൽകിയത്. മത്സരിക്കില്ലെന്നായിരുന്നു മറുപടി. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് എന്റെ കയ്യിൽ അത്ര പണമില്ല, മാത്രമല്ല, അന്ധ്രാപ്രദേശായാലും തമിഴ്നാടായാലും എനിക്ക് പ്രശ്നമുണ്ട്.
സമുദായം,മതം എന്നിവയാണ് അവിടെ വിജയിക്കുന്നതിനായി ഉപയോഗിക്കുന്ന മാനദണ്ഡങ്ങൾ. എനിക്ക് അത് താല്പര്യമില്ല , അതുകൊണ്ട് മത്സരിക്കുന്നില്ല', നിർമ്മല സീതാരാമൻ പറഞ്ഞു.
താൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്നും പാർട്ടി തൻ്റെ അഭിപ്രായം അംഗീകരിച്ചതിൽ നന്ദിയുണ്ടെന്നും നിർമ്മല സീതാരാമൻ പറഞ്ഞു. തെരഞ്ഞെടുപ്പിനെ നേരിടാൻ ധനമന്ത്രിയുടെ പക്കൽ മതിയായ ഫണ്ട് ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോൾ, 'കോൺസോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യ എൻ്റേതല്ല. എൻ്റെ ശമ്പളം, എൻ്റെ വരുമാനം, എൻ്റെ സമ്പാദ്യം എന്നിവ എൻ്റേതാണ്, ഇന്ത്യയുടെ കൺസോളിഡേറ്റഡ് ഫണ്ടല്ല' എന്നായിരുന്നു നിർമ്മല സീതാരാമന്റെ മറുപടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്