ഭോപ്പാൽ: മണിക്കൂറുകളോളം മൊബൈൽ ഗെയിം കളിക്കാതെ ജോലി കണ്ടെത്താൻ ആവശ്യപ്പെട്ട ദേഷ്യത്തിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്. മധ്യപ്രദേശിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. രേവ സ്വദേശിയായ നേഹ പട്ടേലിനെയാണ് (24) ഭർത്താവ് രഞ്ജീത് പട്ടേൽ കൊലപ്പെടുത്തിയത്. തോർത്ത് ഉപയോഗിച്ച് ഭാര്യയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പ്രതി വീട്ടിൽ നിന്ന് മുങ്ങുകയായിരുന്നു.
അതേസമയം രഞ്ജീതും നേഹയും വിവാഹിതരായിട്ട് ആറ് മാസം മാത്രമേ ആയിട്ടുള്ളൂ എന്നാണ് ലഭിക്കുന്ന വിവരം. രഞ്ജീത് പബ്ജി ഗെയിമിന് അടിമയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തൊഴിൽരഹിതനായ രഞ്ജീത് മണിക്കൂറുകൾ മൊബൈൽ ഗെയിമിനായി ചെലവഴിച്ചിരുന്നതിനാൽ ദമ്പതികൾക്കിടയിൽ വഴക്ക് പതിവായിരുന്നുവെന്നും പോലീസ് പറയുന്നു.
കൊലപാതകത്തിന് ശേഷം രഞ്ജീത് നേഹയുടെ സഹോദരീ ഭർത്താവിന് സന്ദേശം അയച്ചു. താൻ നേഹയെ കൊന്നുവെന്നും 'അവളെ തിരികെ കൊണ്ടുപോകണം' എന്നുമായിരുന്നു സന്ദേശം. കുടുംബം ഉടൻ തന്നെ ദമ്പതികളുടെ വീട്ടിലേക്ക് എത്തിയപ്പോൾ മരിച്ചു കിടക്കുന്ന നേഹയെ ആണ് കണ്ടത്. ഉടനെ പൊലീസിൽ വിവരം അറിയിച്ചു. ർത്താവ് ഒളിവിലാണ്. ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
