ന്യൂഡല്‍ഹി: രാജ്യത്ത് വായ്പകളില്‍ വലിയതോതില്‍ വര്‍ധനവ് ഉണ്ടായതായി റിപ്പോര്‍ട്ട്. കേന്ദ്ര സാമ്പത്തിക സഹമന്ത്രി പങ്കജ് ചൗധരി ലോക്സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയില്‍ ബാധ്യതകളുള്ള ഇന്ത്യക്കാരുടെ എണ്ണം 2017-18ല്‍ 12.8 കോടിയില്‍ നിന്ന് 2024-25ല്‍ 28.3 കോടിയായി.
മന്ത്രി നല്‍കിയ രേഖ അനുസരിച്ച് ഇരട്ടിയിലധികമാണ് വര്‍ധന. ഗാര്‍ഹിക സാമ്പത്തിക ബാധ്യതകളിലെ കുതിച്ചുചാട്ടവും ഇതേ രേഖ വെളിപ്പെടുത്തുന്നു. 2015 സാമ്പത്തിക വര്‍ഷത്തില്‍ 3.8 ലക്ഷം കോടി രൂപയില്‍ നിന്ന് 2024 സാമ്പത്തിക വര്‍ഷത്തില്‍ 18.8 ലക്ഷം കോടി രൂപയായി ഇത് ഉയര്‍ന്നു. 2025 സാമ്പത്തിക വര്‍ഷത്തില്‍ 15.7 ലക്ഷം കോടി രൂപയായി കുറഞ്ഞിട്ടുമുണ്ട്. നിലവില്‍ വായ്പ തിരിച്ചടയ്ക്കുന്നത് 28.3 കോടി ആളുകളാണ്.
മൊത്ത ആഭ്യന്തര ഉത്പാദനവുമായി (ജിഡിപി) താരതമ്യം ചെയ്യുമ്പോള്‍ ഈ പ്രവണത ശ്രദ്ധേയമാണ്. 2015 സാമ്പത്തിക വര്‍ഷത്തില്‍ ഗാര്‍ഹിക വായ്പ ജിഡിപിയുടെ 3 ശതമാനം മാത്രമായിരുന്നു. പത്ത് വര്‍ഷത്തിന് ശേഷം, ഇത് ഏകദേശം ഇരട്ടിയായി. 2024 സാമ്പത്തിക വര്‍ഷത്തില്‍ 6.2 ശതമാനമായി ഉയര്‍ന്നു. 2025 സാമ്പത്തിക വര്‍ഷത്തില്‍ 4.7 ശതമാനമായി കുറഞ്ഞു (2025 സാമ്പത്തിക വര്‍ഷത്തിലെ കണക്കുകള്‍ ആര്‍ബിഐയുടെ ഓഗസ്റ്റ് 2025 ബുള്ളറ്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്).
വായ്പയെടുത്ത വ്യക്തിയുടെ ശരാശരി വായ്പയും വര്‍ധിച്ചു. 2018 സാമ്പത്തിക വര്‍ഷത്തില്‍ 3.4 ലക്ഷം രൂപയില്‍ നിന്ന് 2025 സാമ്പത്തിക വര്‍ഷത്തില്‍ 4.8 ലക്ഷം രൂപയായി ഉയര്‍ന്നു. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ വികസിക്കുമ്പോള്‍, ഗാര്‍ഹിക വായ്പ വളര്‍ച്ചയും ഒരു പ്രധാന ഘടകമായി തുടരാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. എന്നാല്‍ വരുമാനം വായ്പ വളര്‍ച്ചയ്ക്കനുസരിച്ച് നിലനിര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ അപകടസാധ്യത വര്‍ധിപ്പിക്കാമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
