ലഖ്നൗ: മകളെ കൊല്ലാൻ വാടക കൊലയാളിയെ ഏർപ്പെടുത്തിയ അമ്മയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. മകളുടെ കാമുകനാണെന്നറിയാതെ അവളെ കൊല്ലാൻ കണ്ടെത്തിയ വാടകക്കൊലയാളി അമ്മയെ കൊലപ്പെടുത്തി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.
ഉത്തർപ്രദേശിലെ ഇറ്റാ സ്വദേശിയായ അല്‍ക(35) ആണ് കൊല്ലപ്പെട്ടത്. പതിനേഴുകാരികാരിയായ മകളുടെ സ്വഭാവം ശരിയല്ലെന്നു കരുതിയാണ് അല്‍ക വാടകക്കൊലയാളിയെ ഏർപ്പെടുത്തിയത്.
അതേസമയം അല്‍ക്കയുടെ മകള്‍ മുമ്പ് ഒരാളുമായി ഒളിച്ചോടി പോയിരുന്നു. എന്നാല്‍ ആരുമായിട്ടാണ് പെണ്‍കുട്ടിക്ക് ബന്ധമെന്ന് യുവതിക്കറിയില്ലായിരുന്നു. ഇതിനെ തുടർന്ന് അല്‍ക മകളെ കൊലപ്പെടുത്താൻ സുഭാഷ് സിങ്(38) എന്ന വ്യക്തിയെ ഏർപ്പെടുത്തുകയായിരുന്നു.
സെപ്റ്റംബർ 27-നാണ് മകളെ കൊലപ്പെടുത്താൻ സുഭാഷ് സിങിന് 50,000 രൂപ അല്‍ക വാഗ്ദാനം ചെയ്തത്. ഇതറിഞ്ഞ പെണ്‍കുട്ടി അമ്മയെ കൊലപ്പെടുത്താൻ ആവശ്യപ്പെടുകയായിരുന്നു. അങ്ങനെ ചെയ്താല്‍ സുഭാഷിനെ വിവാഹം കഴിക്കാമെന്നും പെണ്‍കുട്ടി വാഗ്ദാനം ചെയ്തു. തുടർന്ന് മകളെ കൊല്ലുന്നതിന് പകരം അക്രമി അല്‍ക്കയെ കൊലപ്പെടുത്തുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്