അഹമ്മദാബാദ്: പ്രണയവിവാഹങ്ങൾ നിയന്ത്രിക്കാൻ നിയമം വേണമെന്നാവശ്യപ്പെട്ട് ഗുജറാത്തിൽ വിവിധ ഹിന്ദുസമുദായ സംഘടനകൾ സംയുക്തമായി റാലിനടത്തി.ഗുജറാത്തിലെ മഹെസാണയിൽ നടന്ന ജനക്രാന്തി മഹാറാലിയിൽ ആയിരക്കണക്കിനു പേർ അണിനിരന്നു.പട്ടേല്‍സമുദായ സംഘടനകളാണ് പ്രധാനമായും റാലിയിൽ പങ്കെടുത്തത്. ചെറുപ്രായത്തിലേ പെണ്‍കുട്ടികള്‍ ഒളിച്ചോടുന്നത് വീട്ടുകാര്‍ക്കും സമുദായത്തിനും നാണക്കേടാണെന്ന് ഇവര്‍ ആരോപിച്ചു.ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി എഎപി നേതാവും എംഎല്‍എയുമായ ഗോപാല്‍ ഇടാലിയ അടുത്തിടെ മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു.
പ്രണയവിവാഹങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് അച്ഛനമ്മമാരുടെ ഒപ്പ് നിർബന്ധമാക്കുക. വധുവിൻ്റെ രജിസ്ട്രാർ ഓഫീസ് പരിധിയിൽ വിവാഹം നടത്തുക. വരന് 30 വയസ്സിനുമുകളിൽ പ്രായമുണ്ടെങ്കിൽ വധുവിൻ്റെ അച്ഛനമ്മമാരുടെപേരിൽ പത്തു ലക്ഷം രൂപ സ്ഥിരനിക്ഷേപം നടത്തുക. പ്രണയവിവാഹിതർക്ക് പാരമ്പര്യസ്വത്തിലുള്ള അവകാശം എടുത്തുകളയുക. സ്ത്രീകളുടെ വിവാഹപ്രായം 21 വയസ്സാക്കി ഉയർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കളക്ടർക്ക് നിവേദനം നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്