ഒൻപത് ദിവസത്തെ തിരച്ചിലിനൊടുവില്‍ തമിഴ് ചലച്ചിത്ര സംവിധായകൻ വെട്രി ദുരൈസാമിയുടെ മൃതദേഹം കണ്ടെത്തിയതായി റിപ്പോർട്ട്. ഹിമാചല്‍ പ്രദേശിലെ കിന്നൗർ ജില്ലയിലെ സത്‌ലജ് നദിയില്‍ നിന്ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ ആണ് മൃതദേഹം കണ്ടെത്തിയത്.
മുൻ ചെന്നൈ മേയർ സെയ്ദായി ദുരൈസാമിയുടെ മകനാണ്.45 വയസായിരുന്നു. രമ്യ നമ്ബീശൻ നായികയായ 'എൻഡ്രാവത് ഒരു നാള്‍' എന്ന തമിഴ് സിനിമയുടെ രചയിതാവും സംവിധായകനുമായിരുന്നു. ഫെബ്രുവരി 4 ന് സ്പിതിയില്‍ നിന്ന് ഷിംലയിലേക്ക് പോവുകയായിരുന്ന ഇദ്ദേഹത്തിന്റെ കാർ കിന്നൗറിലെ കഷാങ് നുല്ലയ്ക്ക് സമീപം ഉച്ചയ്ക്ക് 1.30 ഓടെ അപകടത്തില്‍ പെട്ടതിനെ തുടർന്ന് ആണ് ഇദ്ദേഹത്തെ കാണാതാകുന്നത്.
കാണാതായ വെട്രിയെ കണ്ടെത്താൻ ഫെബ്രുവരി 4 മുതല്‍ 12 വരെ ജില്ലാ പോലീസ് ഐടിബിപി, എൻഡിആർഎഫ്, നേവി, എസ്ഡിആർഎഫ് ഉത്തരാഖണ്ഡ്, ഹോം ഗാർഡുകള്‍, മഹുൻ നാഗ് അസോസിയേഷന്റെ മുങ്ങല്‍ വിദഗ്ധർ എന്നിവർ സത്‌ലജ് നദിയുടെ തീരത്ത് സംയുക്ത തിരച്ചില്‍ നടത്തിയിരുന്നു. കാണാതായ ആളെ കണ്ടെത്താൻ ഡ്രോണും ഉപയോഗിച്ചു. തിങ്കളാഴ്ച നടത്തിയ തിരച്ചിലിനിടെ, മഹുൻ നാഗ് അസോസിയേഷൻ്റെ മുങ്ങല്‍ വിദഗ്ധൻ സംഭവസ്ഥലത്ത് നിന്ന് മൂന്ന് കിലോമീറ്റർ അകലെ സത്‌ലജ് നദിയില്‍ നിന്ന് വെട്രിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്