ഒഡീഷയില്‍ ഉഷ്ണതരംഗം; സെന്‍സസ് ഡ്യൂട്ടിക്കിടെ അധ്യാപകര്‍ കുഴഞ്ഞുവീണ് മരിച്ചു

APRIL 27, 2026, 9:45 AM

ഒഡീഷയിൽ കനത്ത ചൂടിനെ അവഗണിച്ച് സെൻസസ് ജോലികളിൽ ഏർപ്പെട്ടിരുന്ന രണ്ട് സ്കൂൾ അധ്യാപകർ സൂര്യാഘാതമേറ്റ് മരിച്ചു.

മയൂർഭഞ്ച്, സുന്ദർഗഡ് ജില്ലകളിലായാണ് രണ്ട് ദിവസത്തിനിടെ ദാരുണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്ത് സെൻസസ് ഡ്യൂട്ടിക്കിടെ മരിക്കുന്നവരുടെ എണ്ണം മൂന്നായി.

മയൂർഭഞ്ച് ജില്ലയിലെ ബെതാനതി ബ്ലോക്കിലെ ബൈദ്യനാഥ് ഹൈസ്കൂൾ അധ്യാപകനായ രാജ്കപൂർ ഹെംബ്രാം ഞായറാഴ്ച വൈകുന്നേരമാണ് മരിച്ചത്. വീടുതോറുമുള്ള സെൻസസ് സർവേ കഴിഞ്ഞ് മടങ്ങിയെത്തിയ ഇദ്ദേഹം അബോധാവസ്ഥയിലാകുകയായിരുന്നു.

vachakam
vachakam
vachakam

ബാരിപാഡയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മൂന്ന് ഗ്രാമങ്ങളിലെ സെൻസസ് ചുമതലയായിരുന്നു ഇദ്ദേഹത്തിനുണ്ടായിരുന്നതെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി.

അസുഖബാധിതനായിട്ടും ജോലി തുടരാൻ അധികൃതർ രാജ്കപൂറിന് മേൽ സമ്മർദ്ദം ചെലുത്തിയിരുന്നതായി കുടുംബാംഗങ്ങൾ ആരോപിച്ചു. സമാനമായ രീതിയിൽ സുന്ദർഗഡ് ജില്ലയിലെ ജരദ ഗവൺമെന്റ് ഹൈസ്കൂൾ അധ്യാപകൻ അനുരാഗ് എക്ക ശനിയാഴ്ച സെൻസസ് ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചിരുന്നു.അധ്യാപകരുടെ മരണത്തിൽ സ്പെഷ്യൽ റിലീഫ് കമ്മീഷണറുടെ ഓഫീസ് അന്വേഷണം പ്രഖ്യാപിച്ചു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam