രാജിവയ്ക്കാൻ കൂട്ടാക്കാതെ  മമത ബാനർജി;  പശ്ചിമ ബംഗാൾ സർക്കാരിനെ പിരിച്ചുവിട്ട് ഗവർണർ

MAY 7, 2026, 9:45 AM

കൊൽക്കത്ത: പശ്ചിമ ബംഗാൾ സർക്കാരിനെ പിരിച്ചുവിട്ട് ഗവർണർ ആർ എൻ രവി. തെരഞ്ഞെടുപ്പ് തോൽവി അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാൻ മമത ബാനർജി കൂട്ടാക്കാതിരുന്ന സാഹചര്യത്തിലാണ് ഗവർണറുടെ നടപടി.

ബംഗാളിൽ ഫലം വന്ന് മൂന്നാം ദിവസവും സ്ഥാനം ഒഴിയാൻ മമത ബാനർജി തയ്യാറായിരുന്നില്ല.ജനവിധി അട്ടിമറിച്ചതാണെന്ന നിലപാടിൽ തുടർന്ന മമത ബാനർജി മുഖ്യമന്ത്രി പദം, ഗവർണറെ കണ്ട് രാജിവയ്ക്കില്ലെന്ന് അറിയിച്ചിരുന്നു.

പാർട്ടി എം എൽ എമാരുടെ യോഗം വിളിച്ചും മമത ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. മമതയുടെ നീക്കം മറികടക്കാൻ കേന്ദ്ര സർക്കാർ നിയമ വഴികൾ തേടുന്നതിനിടെയാണ് ഗവർണർ നിയമസഭ പിരിച്ചുവിട്ടത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam