ഉത്തരാഖണ്ഡില്‍ സ്വന്തമായി വീട് നിര്‍മിക്കാന്‍ ഭൂമി തേടി ഋഷഭ് പന്ത്; നിയമാനുസൃതമായ എല്ലാ സഹായവും ഉറപ്പുനല്‍കി മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി

AUGUST 8, 2026, 3:11 AM

ന്യൂഡല്‍ഹി: സ്വന്തം തട്ടകമായ ഉത്തരാഖണ്ഡിലേക്ക് താമസം മാറ്റാന്‍ അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്ത് പങ്കുവെച്ച സോഷ്യല്‍ മീഡിയ പോസ്റ്റിന് മറുപടിയുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി. പന്തിന്റെ അഭ്യര്‍ഥന പരിഗണിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും നിയമാനുസൃതമായ എല്ലാ സഹായങ്ങളും സര്‍ക്കാര്‍ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഡല്‍ഹിയില്‍ നിന്ന് ഉത്തരാഖണ്ഡിലേക്ക് താമസം മാറ്റാന്‍ ആഗ്രഹിക്കുന്നുവെന്നും എന്നാല്‍ മൂന്ന് വര്‍ഷമായി പരിശ്രമിച്ചിട്ടും അനുയോജ്യമായ സ്ഥലം ലഭ്യമാകുന്നില്ലെന്നുമാണ് എക്‌സിലൂടെ പന്ത് വെളിപ്പെടുത്തിയത്. സ്വന്തം നാടായ ഉത്തരാഖണ്ഡിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കാനും സംസ്ഥാനത്തിന്റെ വികസനത്തില്‍ പങ്കാളിയാകാനും താന്‍ ആഗ്രഹിക്കുന്നുവെന്ന് പന്ത് കുറിച്ചു. അന്താരാഷ്ട്ര തലത്തില്‍ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്നതില്‍ സമ്മാനമായി ഭൂമി ലഭിക്കുന്നത് സന്തോഷമുള്ള കാര്യമാണെങ്കിലും, സര്‍ക്കാര്‍ നിരക്കില്‍ സ്ഥലം വാങ്ങി സ്വന്തം സംസ്ഥാനത്ത് ആദ്യത്തെ വീട് പണിയാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പന്തിന്റെ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ മറുപടിയുമായി മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി രംഗത്തെത്തി. ഋഷഭ് പന്ത് ഉത്തരാഖണ്ഡിന്റെ അഭിമാനമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, താരത്തിന്റെ കായിക നേട്ടങ്ങള്‍ ദേവഭൂമിയുടെ പേര് ലോകമെമ്പാടും ഉയര്‍ത്തിയതായി അനുസ്മരിച്ചു. മാതൃഭൂമിയോടുള്ള പന്തിന്റെ സ്‌നേഹവും തിരികെയെത്തി നാടിന് സംഭാവന നല്‍കാനുള്ള ആഗ്രഹവും പ്രശംസനീയമാണെന്നും, വിഷയത്തില്‍ ഉദ്യോഗസ്ഥര്‍ ഉടന്‍ പന്തിനെ ബന്ധപ്പെട്ട് ആവശ്യമായ സഹായങ്ങള്‍ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി എക്‌സില്‍ കുറിച്ചു.

അര്‍ധരാത്രിയില്‍ പങ്കുവെച്ച പന്തിന്റെ പോസ്റ്റിലെ ചില അക്ഷരത്തെറ്റുകളും വ്യാകരണപരമായ പിശകുകളും കണ്ട് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണോ എന്ന തരത്തിലുള്ള സംശയങ്ങളും ആരാധകര്‍ക്കിടയില്‍ ഉയര്‍ന്നിരുന്നു. എങ്കിലും ഉത്തരാഖണ്ഡ് റൂര്‍ക്കി സ്വദേശിയായ പന്ത് തന്റെ ജന്മനാട്ടിലേക്ക് തിരിച്ചെത്താന്‍ കാണിച്ച താല്പര്യത്തെ നിരവധി ആരാധകര്‍ സ്വാഗതം ചെയ്തു. നിലവില്‍ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യന്‍ ടീമിനൊപ്പമാണ് ഋഷഭ് പന്ത് ഉള്ളത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam