ന്യൂഡല്‍ഹി:
ഓണം സീസണിലെ യാത്രാതിരക്ക് പരിഹരിക്കുന്നതിനായി ഇന്ത്യന്‍ റെയില്‍വേ 112
പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 14 മുതല്‍
സെപ്റ്റംബര്‍ 6 വരെയുള്ള കാലയളവിലാണ് ഈ പ്രത്യേക ട്രെയിനുകള്‍ സര്‍വീസ്
നടത്തുന്നത്. കഴിഞ്ഞ വര്‍ഷം സര്‍വീസ് നടത്തിയ 55 ഓണം സ്‌പെഷ്യല്‍
ട്രെയിനുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ സര്‍വീസുകളുടെ എണ്ണത്തില്‍
ഇരട്ടിയിലധികം (103 ശതമാനം) വര്‍ധനവാണ് റെയില്‍വേ വരുത്തിയിരിക്കുന്നത്.
മറുനാട്ടിലുള്ള
മലയാളികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും
ആഘോഷവേളയില്‍ നാട്ടിലേക്ക് സുഗമമായി എത്തുന്നതിനാണ് ഈ വിപുലമായ ക്രമീകരണം.
പ്രഖ്യാപിച്ച 112 സര്‍വീസുകളില്‍ 54 എണ്ണം ദക്ഷിണ റെയില്‍വേയാണ് നേരിട്ട്
നടത്തുന്നത്. ഇതില്‍ 38 സര്‍വീസുകള്‍ ദക്ഷിണ റെയില്‍വേ സോണിനുള്ളില്‍
തന്നെയുള്ള സര്‍വീസുകളും 16 സര്‍വീസുകള്‍ മറ്റ് സോണുകളെ
ബന്ധിപ്പിക്കുന്നവയുമാണ്. കൂടാതെ, സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ, സൗത്ത്
സെന്‍ട്രല്‍ റെയില്‍വേ, സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ എന്നീ സോണുകള്‍
ചേര്‍ന്ന് 58 പ്രത്യേക സര്‍വീസുകളും കേരളത്തിലേക്കും തിരിച്ചും
ക്രമീകരിച്ചിട്ടുണ്ട്.
പ്രധാന റൂട്ടുകളും സര്‍വീസുകളും
തമിഴ്‌നാട്,
കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാള്‍ തുടങ്ങിയ
സംസ്ഥാനങ്ങളില്‍ നിന്നാണ് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നത്. ചെന്നൈ,
ബെംഗളൂരു, മൈസൂരു, ഹുബ്ബള്ളി, ഹൈദരാബാദ്, ചെര്‍ലാപ്പള്ളി, സാന്ദ്രഗാച്ചി
തുടങ്ങിയ പ്രധാന നഗരങ്ങളില്‍ നിന്ന് തിരുവനന്തപുരം, കൊല്ലം, കോട്ടയം,
എറണാകുളം, കണ്ണൂര്‍, മംഗളൂരു എന്നിവിടങ്ങളിലേക്ക് ഈ ട്രെയിനുകള്‍
എത്തിച്ചേരും. ചെന്നൈയില്‍ നിന്ന് തിരുവനന്തപുരം, കൊല്ലം ഭാഗങ്ങളിലേക്ക് 26
സര്‍വീസുകളും ബെംഗളൂരു, മൈസൂരു, ഹുബ്ബള്ളി മേഖലകളില്‍ നിന്ന്
കേരളത്തിലേക്ക് 28-ഓളം സര്‍വീസുകളും ഉണ്ടാകും. ഹൈദരാബാദ്, കൊല്‍ക്കത്ത
റൂട്ടുകളിലും പ്രത്യേക സര്‍വീസുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം
പ്രധാന റൂട്ടുകളിലെ ടിക്കറ്റ് വെയിറ്റിംഗ് ലിസ്റ്റുകളും യാത്രക്കാരുടെ
തിരക്കും റെയില്‍വേ തുടര്‍ച്ചയായി നിരീക്ഷിച്ചുവരികയാണ്. തിരക്ക്
നിയന്ത്രണാതീതമാകുന്ന സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ സര്‍വീസുകള്‍
പ്രഖ്യാപിക്കുമെന്ന് ദക്ഷിണ റെയില്‍വേ വ്യക്തമാക്കിയിട്ടുണ്ട്. ഓണം
യാത്രക്കാര്‍ക്ക് അനുഗ്രഹമാകുന്ന ഈ സ്‌പെഷ്യല്‍ സര്‍വീസുകളുടെ ടിക്കറ്റ്
ബുക്കിംഗ് വരും ദിവസങ്ങളില്‍ പൂര്‍ണ്ണമായി ലഭ്യമാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
