അമൃത്സര്‍: ഓപ്പറേഷന്‍ സിന്ദൂരിനിടെ, പാകിസ്ഥാനില്‍ നിന്നുള്ള ഡ്രോണ്‍, മിസൈല്‍ ആക്രമണ ഭീഷണികളെ ചെറുക്കുന്നതിനായി ക്ഷേത്രത്തിനുള്ളില്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വിന്യസിക്കാന്‍ അമൃത്സറിലെ സുവര്‍ണ്ണ ക്ഷേത്ര ഭരണസമിതി ഇന്ത്യന്‍ സൈന്യത്തെ അനുവദിച്ചതായി ആര്‍മി എയര്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ ലെഫ്റ്റനന്റ് ജനറല്‍ സുമര്‍ ഇവാന്‍ ഡി കൂഞ്ഞ വെളിപ്പെടുത്തി.
പാകിസ്ഥാനില്‍ നിന്ന് വരുന്ന ഡ്രോണുകളെ മികച്ച രീതിയില്‍ കണ്ടെത്തുന്നതിനും തകര്‍ക്കുന്നതിനും സഹായിക്കുന്നതിനായി ചരിത്രത്തില്‍ ആദ്യമായി സുവര്‍ണ്ണ ക്ഷേത്രത്തിലെ ലൈറ്റുകള്‍ ഓഫ് ചെയ്തതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ ലെഫ്റ്റനന്റ് ജനറല്‍ ഡി കൂഞ്ഞ അറിയിച്ചു. പാകിസ്ഥാന്റെ ഡ്രോണുകളെ കൂടുതല്‍ വ്യക്തമായി കണ്ടെത്താനും ലക്ഷ്യമിടാനും ഇത് ഇന്ത്യന്‍ സേനയെ സഹായിച്ചെന്ന് അദ്ദേഹം പറഞ്ഞു.
ഭീഷണിയുടെ ഗൗരവത്തെക്കുറിച്ച് അറിയിച്ചതിന് ശേഷമാണ് സുവര്‍ണ്ണ ക്ഷേത്ര അധികൃതരില്‍ നിന്ന് അഭൂതപൂര്‍വമായ സഹകരണം ലഭിച്ചതെന്ന് ഡയറക്ടര്‍ ജനറല്‍ പറഞ്ഞു. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം ക്ഷേത്രപരിസരത്ത് തോക്കുകള്‍ വിന്യസിച്ചു.
മെയ് 7 മുതല്‍ മെയ് 10 വരെയുള്ള നാല് ദിവസത്തിനിടെ അമൃത്സറില്‍ നിരവധി ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടായി. പ്രദേശത്ത് തുടര്‍ച്ചയായി ബ്ലാക്ക്ഔട്ട് പ്രഖ്യാപിക്കേണ്ടി വന്നു. സുവര്‍ണ്ണ ക്ഷേത്ര സമുച്ചയത്തിലെ ലൈറ്റുകള്‍ പോലും ഓഫ് ചെയ്തു. പാകിസ്ഥാന്‍ നടത്തിയ മിക്കവാറും എല്ലാ ആക്രമണങ്ങളെയും ഇന്ത്യന്‍ വ്യോമ പ്രതിരോധം പരാജയപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്