ഹൈദരാബാദ്: പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി തെലങ്കാനയെ പിടിച്ചുലച്ച ഫോൺ ചോർത്തൽ കേസിൽ തെലങ്കാന മുൻ ഇൻ്റലിജൻസ് ബ്യൂറോ മേധാവി ടി പ്രഭാകർ റാവുവിനെ ഒന്നാം പ്രതി.
കെ ചന്ദ്രശേഖർ റാവുവിൻ്റെ നേതൃത്വത്തിലുള്ള ബിആർഎസ് സർക്കാരിൻ്റെ കാലത്ത് പ്രതിപക്ഷ നേതാക്കളുടെ ഫോണുകൾ അനധികൃതമായി ടാപ്പുചെയ്ത് ഇലക്ട്രോണിക് ഡാറ്റ ശേഖരിച്ചുവെന്നാണ് ടി പ്രഭാകർ റാവുവിനെതിരെയുള്ള കണ്ടെത്തൽ.ഇദ്ദേഹം ഇപ്പോൾ അമേരിക്കയിൽ ഉണ്ടെന്നാണ് റിപ്പോർട്ട്. ഇയാളുടെ പേരിൽ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഐ ന്യൂസ് എന്ന തെലുങ്ക് ടിവി ചാനൽ നടത്തുന്ന ശ്രാവൺ റാവുവിൻ്റെ വസതി ഉൾപ്പെടെ ഒരു ഡസനോളം സ്ഥലങ്ങളിലും ഹൈദരാബാദിലെ റാവുവിൻ്റെ വീട്ടിലും തിരച്ചിൽ നടത്തിയിരുന്നു.ഫോൺ ടാപ്പിംഗ് ഉപകരണങ്ങളും സെർവറുകളും സജ്ജീകരിക്കാൻ സഹായിച്ച ശ്രാവണും വിദേശത്തേക്ക് കടന്നതായാണ് വിവരം.
സിറ്റി ടാസ്‌ക് ഫോഴ്‌സിൽ സേവനമനുഷ്ഠിച്ചിരുന്ന മറ്റൊരു പോലീസുകാരൻ രാധാ കിഷൻ റാവുവിനെയും ഈ കേസിൽ പ്രതിയാക്കിയിട്ടുണ്ട്.ഇയാൾക്ക് വേണ്ടിയും പൊലീസ് ഇപ്പോൾ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.കേസിൽ ഇതിനോടകം അഡീഷണൽ എസ്പിമാരായ ഭുജംഗ റാവു, തിരുപത്തണ്ണ, ഡെപ്യൂട്ടി എസ്പി പ്രണീത് റാവു എന്നിവരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
ENGLISH SUMMARY: Former Telangana Intelligence Bureau chief T Prabhakhar Rao has been named as Accused No 1 in the phone-tapping case that has roiled the state ahead of a general election.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്