ജമ്മു കശ്മീരില്‍ വെള്ളപ്പൊക്കം: നാല് മരണം, നാല് പേരെ കാണാതായി; ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങലില്‍ കനത്ത മഴ

AUGUST 30, 2025, 12:02 AM

ശ്രീനഗര്‍: ജമ്മു കശ്മീരിലെ റംബാനില്‍ വെള്ളപ്പൊക്കം. നാല് പേര്‍ മരിച്ചു. നാല് പേരെ കാണാതായതായി. രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നാല് പേരാണ് മരിച്ചത്. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങലില്‍ കനത്ത മഴ തുടരുകയാണ്. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ മൂന്ന് ദിവസം കൂടി ശക്തമായ മഴയുണ്ടാകുമെന്ന് ജമ്മു, ഹിമാചല്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ കാലാവസ്ഥ വകുപ്പ് പ്രളയ മുന്നറിയിപ്പും നല്‍കിയിരുന്നു.

ഒഡീഷ്യയിലെ നാല് ജില്ലകളില്‍ വെള്ളപ്പൊക്ക ഭീഷണിയുള്ളതിനാല്‍ കനത്ത ജാഗ്രത പാലിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. യമുന നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഓള്‍ഡ് ദില്ലിയും കനത്ത ജാഗ്രതയിലാണ്. ബിയാസ് നദി കരകവിഞ്ഞ് ഒഴുകിയതിനെ തുടര്‍ന്ന് ചണ്ഡീഗഡ്-മണാലി ഹൈവേയുടെ ഒരു ഭാഗം ഒലിച്ചുപോയ നിലയിലാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam