നാഗ്പൂർ: പേരക്കുട്ടിയെ മർദിച്ചതിന് മകന് നേരെ വെടിയുതിർത്ത മുൻ സിആർപിഎഫ് ജവാനെ പോലീസ് അറസ്റ്റ് ചെയ്തു.മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം.
തിങ്കളാഴ്ച രാത്രി ചിന്താമണി നഗർ ഏരിയയിലാണ് സംഭവം ഉണ്ടായത്.നിലവിൽ ബാങ്ക് കാഷ് വാനുകളുടെ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്ന മുൻ സിആർപിഎഫ് ജവാൻ, 4 വയസ്സുള്ള മകനെ മർദിച്ചതിന് 40 വയസ്സുള്ള മകനെയും മരുമകളെയും ശകാരിച്ചു.
തുടർന്ന് ഇരു കൂട്ടരും തമ്മിലുള്ള വാക്കുതർക്കം രൂക്ഷമാവുകയും പ്രകോപിതനായ വൃദ്ധൻ തൻ്റെ ലൈസൻസുള്ള റൈഫിൾ ഉപയോഗിച്ച് മകനു നേരെ വെടിയുതിർക്കുകയായിരുന്നു.
സംഭവം ഉടൻ തന്നെ അയൽവാസികൾ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി.വെടിവെപ്പിൽ പ്രതിയുടെ മകൻ്റെ കാലിന് പരുക്കുണ്ട്. ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇയാൾ അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു.
കൊലപാതകശ്രമം, ആയുധ നിയമ ലംഘനം എന്നീ കുറ്റങ്ങൾ ചുമത്തി 68കാരനെ പിന്നീട് പോലീസ്അറസ്റ്റ് ചെയ്തു.ചോദ്യം ചെയ്യലിൽ, ചെറുമകനെ ഉപദ്രവിച്ചതിലുള്ള ദേഷ്യം മൂലമാണ് മകന് നേരെ വെടിയുതിർത്തതെന്ന് പ്രതി പോലീസിനോട് പറഞ്ഞതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ENGLISH SUMMARY: Ex-Paramilitary Personnel Opens Fire At Son For Beating Grandson, Arrested
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്