ദില്ലി: തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് അന്വേഷണ ഏജൻസികളുടെ റെയ്ഡിനെതിരായ ഇന്ത്യ സഖ്യത്തിൻ്റെ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടുന്നു.
തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ അന്വേഷണ ഏജൻസികൾ അഴിഞ്ഞാടുന്നവെന്ന പരാതിയാണ് അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിന് പിന്നാലെ ഇന്ത്യാ സഖ്യം നേതാക്കൾ ഇലക്ഷൻ കമ്മീഷന് മുന്നിൽ അവതരിപ്പിച്ചത്.
പരാതിയിൽ കേന്ദ്ര സർക്കാരിനും അന്വേഷണ ഏജൻസികൾക്കും മാർഗനിർദ്ദേശം നൽകാനാണ് നീക്കം. മാർഗനിർദ്ദേശങ്ങളുടെ കരട് ഉടൻ തയ്യാറാക്കും.
തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ ഓരോ പ്രതിപക്ഷ നേതാവിനെയും ഉന്നം വെച്ചുളള ഇഡി, സിബിഐ അടക്കം അന്വേഷണ ഏജൻസികളുടെ നീക്കം പരിശോധിക്കപ്പെടേണ്ടതാണെന്നും ഇന്ത്യാ സഖ്യം ചൂണ്ടിക്കാട്ടിയുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഇലക്ഷൻ കമ്മീഷൻ ഇടപെടൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്